ഇൽ ന്യൂറോ(പെറു): പെറുവിന്റെ വടക്ക് കിഴക്കന്‍ തീരമായ ഇൽ ന്യൂറോയില്‍ ശക്തമായ കാറ്റിൽ 13 അടി ഉയരത്തില്‍ തിരമാലകള്‍ ഉയർന്നു. തീരത്തോട് ചേര്‍ന്ന് മത്സ്യബന്ധനത്തിൽ ഏര്‍പ്പെട്ടിരുന്ന നിരവധി ബോട്ടുകള്‍ തിരമാലയിൽപ്പെട്ട് ഉയര്‍ന്നു പൊങ്ങി കീഴ്മേൽ മറിഞ്ഞു.
ബോട്ടുകളിൽ 180 ഓളം മത്സ്യത്തൊഴിലാളികൾ ഉണ്ടായിരുന്നു. ഒരാൾ മരിച്ചു. നിരവധിപ്പേർക്കു പരിക്കേറ്റു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഇക്കഡോര്‍ തീരത്തും സമാനമായ അവസ്ഥയായിരുന്നെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.