ദിവസവും ആപ്പിള്‍ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്നാണ് വയ്പ്പ്്. വളരെ പോഷകഗുണങ്ങളുള്ള പഴമാണ് ആപ്പിള്‍ എന്നതാണ് ഇങ്ങനെ പറയാന്‍ കാരണം. എന്നാല്‍, ഇതൊക്കെ ഇപ്പോള്‍ പഴങ്കഥയാകുകയാണ്. എളുപ്പത്തില്‍ കേടാകാതിരിക്കാനും തൊലിയ്ക്ക് കൂടുതല്‍ നിറം ലഭിക്കാനുമായി കാന്‍സര്‍വരെ വരുത്താവുന്ന രാസവസ്തുക്കളാണ് ഇപ്പോള്‍ ആപ്പിളില്‍ ഉപയോഗിക്കുന്നത്.
കഴിഞ്ഞ ദിവസം ആപ്പിള്‍ കഴിച്ച പേപ്പതി സ്വദേശിനിയ്ക്ക് ശാരീരിക അസ്വസ്ഥതകളും ചര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പുറത്തു വന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. പിറവത്തുള്ള ഒരു വ്യാപാരി വാങ്ങിയ ആപ്പിളിന്റെ പുറംപാളി കത്തികൊണ്ട് ചുരണ്ടിയപ്പോള്‍ മെഴുകുപോലുള്ള വസ്തുവാണ് അടന്നു വീണത്. ഈ ആപ്പിളിന് രണ്ടു ദിവസം കഴിഞ്ഞിട്ടും വാട്ടം പോലും ഇല്ലെന്നും അദ്ദേഹം പറയുന്നു. ഇത്തരം ആപ്പിള്‍ സ്ഥിരമായി കഴിച്ചാല്‍ ഡോക്റര്മാരെക്കൊണ്ടു പോലും രക്ഷിക്കാനാവില്ലെതാണ് സത്യം.