എന്തിനും ഏതിനും ജാതിമത വ്യത്യാസമില്ലാതെ ഒരുമിച്ചു നിൽക്കുന്ന മലയാളിസമൂഹത്തിന് വയനാടിന്റെ ദുരന്തം താങ്ങാവുന്നതിലും അപ്പുറമാണ്. മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 184 ആയി.
വയനാടിന്റെ ജനതയ്ക്കായി നാടെങ്ങും കൈകോർക്കുന്പോൾ തന്നെക്കൊണ്ട് ചെയ്യാൻ സാധിക്കുന്ന വിധത്തിൽ സഹായവുമായി എത്തുകയാണ് കോട്ടയംകാരനായ ഒരു കൊച്ചു മിടുക്കൻ. തന്റെ ഉമ്മായ്ക്ക് ഫോൺ വാങ്ങുന്നതിനായി കൂട്ടിവച്ച ചില്ലറ പൈസയുമായി ഈരാറ്റുപേട്ട കളക്ഷൻ സെന്ററിൽ എത്തിയിരിക്കുകയാണ് ഐദിൻ.
തന്റെ കുടുക്കയിൽ സൂക്ഷിച്ചുവച്ച നാണയത്തുട്ടുകളെല്ലാം തന്നെ വയനാട്ടിലെ ജനങ്ങൾക്കു വേണ്ടി കുഞ്ഞ് ഐദിൻ നൽകി. വയനാടിന്റെ ഹൃദയങ്ങൾക്ക് ഐദിന്റെ കുഞ്ഞ് കരങ്ങളും ആലംബമാകട്ടെ