കോഴിക്കോട്: നാട്ടില്‍ ജീവിക്കുന്ന ആനപ്രേമികള്‍ക്ക് കര്‍ഷകരുടെ ദുരിതം അറിയില്ല. മൃഗങ്ങളെ ആരും കാട്ടില്‍ പോയി കണ്ടുമുട്ടുന്നില്ല. മൃഗങ്ങള്‍ ഇങ്ങോട്ട് ഇറങ്ങിവരികയാണ്.
വയനാട്ടിലെ വന്യജീവി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്. നാട്ടില്‍ ഇറങ്ങുന്ന ആനകളെ കൂട്ടിലടയ്ക്കണമെന്ന് മുരളീധരന് പ്രതികരിച്ചു.
കാട്ടാനകള്‍ക്ക് റേഡിയോ കോളര്‍ ഘടിപ്പിക്കുന്നത് ശരിയല്ല. അവയെ പിടിച്ച് നാട്ടില്‍ സംരക്ഷിച്ച് കൂടെയന്നും മുരളീധരന് ചോദിച്ചു. തണ്ണീര്‍ കൊമ്പനെപ്പോലുള്ള ആനകള്‍ ചെരിയാന്‍ കാരണം ആനപ്രേമികളാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
വയനാട്ടിലെ വന്യജീവി ആക്രമണത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കണം. അല്ലെങ്കില്‍ പ്രക്ഷോഭം നടത്തും. സ്വന്തം ജീവന് വേണ്ടി സമരം ചെയ്യുന്നവര്‍ക്കെതിരേ കേസ് എടുക്കുന്നത് ശരിയല്ലെന്നും മുരളീധരന് പ്രതികരിച്ചു.