കൊച്ചി: വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം നൽകി ഫഹദ് ഫാസിലും നസ്രിയയും. ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്ന നിർമാണക്കമ്പനി വഴിയാണ് തുക കൈമാറിയത്. സമൂഹ മാധ്യമങ്ങളിലൂടെ ഫഹദ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നിരവധി ആളുകളാണ് വയനാടിന് സഹായവുമായി എത്തുന്നത്.
അതേസമയം, ഇതുവരെ 276 പേർ മരിച്ചു. മുണ്ടക്കൈ, ചൂരൽമല, അട്ടമല, നൂൽപ്പുഴ വില്ലേജുകളിലാണ് ഉരുൾപൊട്ടൽ ഏറ്റവും കൂടുതൽ ബാധിച്ചത്. വയനാട് ഉരുൾപൊട്ടലിൽ രക്ഷിക്കാൻ കഴിയുന്നവരെയെല്ലാം രക്ഷിച്ചെന്നും ഇനി ആരും അവിടെ ബാക്കിയില്ലെന്നുമാണ് സൈന്യം അറിയിച്ചതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.