തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്കിയവരുടെ കൂട്ടത്തിൽ ലോട്ടറി വ്യവസായി സാന്റിയാഗോ മാർട്ടിനുമുണ്ടെന്ന് വെളിപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ.
കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ റോട്ടറി ക്ലബ്ബ് ഭാരവാഹികളിൽ ചിലർ ഓഫീസിൽ എത്തി കണ്ടിരുന്നു. ഒരു കോടി രൂപയുടെ ചെക്ക് അവർ കൈമാറി. പിന്നീട് പരിശോധിച്ചപ്പോൾ ഫ്യൂച്ചർ ഗെയിമിംഗ് എന്ന് ചെക്കിൽ കണ്ടത്. അപ്പോൾ വ്യക്തമായില്ലേ, സാന്റിയാഗോ മാർട്ടിന്റെ അടുത്ത ബന്ധുക്കളാണ് ചെക്ക് ഇവിടെ നൽകിയത് എന്നാണ് അതോടെ മനസിലാക്കാനായത്.
ആരുടേതാണ് എന്ന വ്യക്തമാക്കാതെ വരുന്ന ഇത്തരം സംഭാവനകളും കൂട്ടത്തിലുണ്ട് എന്നു മാത്രം പറയട്ടെ- മുഖ്യമന്ത്രി വെളിപ്പെടുത്തി. ചെക്ക് സ്വീകരിച്ചോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്””റോട്ടറി ക്ലബ്ബിന്റെ ആളുകളാണ് വന്നത്.
അവർ പോയല്ലോ. ചെക്ക് നമ്മുടെ കൈയിലല്ലേ. പിന്നെ നോക്കുന്പോഴാണല്ലോ കാര്യങ്ങൾ കണ്ടത് ” എന്ന് ചിരിച്ചുകൊണ്ടു മുഖ്യമന്ത്രി പറഞ്ഞു.