ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ൾ​ക്കി​ട​യി​ലും വ​യ​നാ​ടി​നെ ചേ​ർ​ത്ത് ഗൗ​ത​മി; ത​നി​ക്ക് ല​ഭി​ക്കു​ന്ന ഭി​ന്ന​ശേ​ഷി പെ​ൻ​ഷ​ൻ തു​ക പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന് കൈ​മാ​റി

കാ​യം​കു​ളം: ജ​നി​ത​ക രോ​ഗ​ത്താ​ൽ ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന ഗൗ​ത​മി​യും വ​യ​നാ​ടി​നെ ചേ​ർ​ത്ത് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​കി.

ഒ​രുവ​ർ​ഷ​ത്തെ ഭി​ന്ന​ശേ​ഷി പെ​ൻ​ഷ​നാ​യ 19,200 രൂ​പ​യും അ​നു​ജ​ത്തി കൃ​ഷ്ണ​ഗാ​ഥ​യു​ടെ സ​മ്പാ​ദ്യ​വും ചേ​ർ​ത്ത് 20,000 രൂ​പ ന​ൽ​കി​യാ​ണ് കാ​യം​കു​ളം എം​എ​സ്‌​എം കോ​ള​ജി​ലെ ര​ണ്ടാം വ​ർ​ഷ ബി​കോം വി​ദ്യാ​ർ​ഥി​നി​യാ​യ ഗൗ​ത​മി വ​യ​നാ​ടി​ന്‍റെ ക​ണ്ണീ​രൊ​പ്പാ​ൻ കൈ​ത്താ​ങ്ങാ​യ​ത്.

മു​തു​കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി.​ ജ്യോ​തി​പ്ര​ഭ​യു​ടെ​യും വാ​ർ​ഡ്‌ പ്ര​തി​നി​ധി സ​ബി​ത വി​നോ​ദി​ന്‍റെയും നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​സം​ഘം ഗൗ​ത​മി​യു​ടെ വീ​ട്ടി​ലെ​ത്തി ആ​ശ്വാ​സ​നി​ധി ഏ​റ്റു​വാ​ങ്ങി.

മു​തു​കു​ളം തെ​ക്ക് ചാ​ങ്ങ​യി​ൽ വ​ട​ക്ക​തി​ൽ അ​ധ്യാ​പ​ക​ൻ ജി.​ കൃ​ഷ്ണ​കു​മാ​റി​ന്‍റെയും ശ്രീ​ക​ല​യു​ടെ​യും മ​ക​ളാ​ണ് ഗൗ​ത​മി.

Related posts

Leave a Comment