മസ്കറ്റ്: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തില്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് അനുശോചനം രേഖപ്പെടുത്തി.
വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും ഇരയായവർക്കും അവരുടെ കുടുംബങ്ങൾക്കും അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായി അദ്ദേഹം അറിയിച്ചു.
രാഷ്ട്രപതി ദ്രൗപതി മുർമുവിന് അയച്ച സന്ദേശത്തിലാണ് ഒമാൻ സുൽത്താൻ വയനാട് ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തിയത്.