വ​യ​നാ​ട് ദു​ര​ന്തം: കാ​ണാ​താ​യ​വ​രു​ടെ ആ​ശ്രി​ത​ർ​ക്കും സ​ഹാ​യം വേ​ഗ​ത്തി​ലാ​ക്കും; ക​ണ്ടെ​ത്തി​യ​ത് 231 മൃ​ത​ദേ​ഹ​ങ്ങ​ളും 206 ശ​രീ​ര​ഭാ​ഗ​ങ്ങ​ളും

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ കാ​ണാ​താ​യ​വ​രു​ടെ ആ​ശ്രി​ത​ർ​ക്കും സ​ഹാ​യം ന​ൽ​കും. പെ​ട്ടി​മു​ടി ദു​ര​ന്ത​ത്തി​ൽ കാ​ണാ​താ​യ​വ​രു​ടെ കാ​ര്യ​ത്തി​ൽ പു​റ​പ്പെ​ടു​വി​ച്ച​തു​പോ​ലെ പോ​ലീ​സ് ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി പ​ട്ടി​ക ത​യാ​റാ​ക്കി പ്ര​സി​ദ്ധി​ക​രി​ക്കു​മെ​ന്നും ഇ​ത് അ​ടി​സ്ഥാ​ന​മാ​ക്കി ഉ​ത്ത​ര​വി​റ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ൽ ഇ​തു​വ​രെ 231 മൃ​ത​ദേ​ഹ​ങ്ങ​ളും 206 ശ​രീ​ര​ഭാ​ഗ​ങ്ങ​ളു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. തി​രി​ച്ച​റി​ഞ്ഞ 178 മൃ​ത​ദേ​ഹ​ങ്ങ​ളും ര​ണ്ട് ശ​രീ​ര​ഭാ​ഗ​ങ്ങ​ളും ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റി. തി​രി​ച്ച​റി​യാ​ത്ത 52 മൃ​ത​ദേ​ഹ​ങ്ങ​ളും 194 ശ​രീ​ര​ഭാ​ഗ​ങ്ങ​ളും വ​യ​നാ​ട് ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ പ്ര​ത്യേ​ക മാ​ർ​ഗ​നി​ർ​ദേ​ശ പ്ര​കാ​രം വി​വി​ധ മ​ത​വി​ഭാ​ഗ​ങ്ങ​ളു​ടെ പ്രാ​ർ​ത്ഥ​ന​യോ​ടെ സം​സ്ക​രി​ച്ചു.

ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ 118 പേ​രെ​യാ​ണ് ഇ​നി ക​ണ്ടെ​ത്താ​നു​ള്ള​ത്. നി​ല​ന്പൂ​ർ കു​ന്പ​ള​പ്പാ​റ ഭാ​ഗ​ത്തു​നി​ന്നു ഇ​ന്ന​ലെ അ​ഞ്ച് ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ കൂ​ടി ക​ണ്ടെ​ത്തി​യെ​ങ്കി​ലും ഇ​ത് മ​നു​ഷ്യ​രു​ടെ​താ​ണോ എ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ഇ​ത് ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും. മൃ​ത​ദേ​ഹ​ങ്ങ​ളും ശ​രീ​ര​ഭാ​ഗ​ങ്ങ​ളു​മു​ൾ​പ്പെ​ടെ 415 സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ച​തി​ൽ 401 ഡി​എ​ൻ​എ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി.

ഇ​തി​ൽ 349 ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ 248 ആ​ളു​ക​ളു​ടേ​താ​ണ്. ഇ​തു 121 പു​രു​ഷ​ൻ​മാ​രും 127 സ്ത്രീ​ക​ളു​മാ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞു. 52 ശ​രീ​ര ഭാ​ഗ​ങ്ങ​ൾ പൂ​ർ​ണ​മാ​യി അ​ഴു​കി​യ നി​ല​യി​ലാ​ണ്. ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യ്ക്ക് 115 പേ​രു​ടെ ര​ക്ത​സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു. ബി​ഹാ​ർ സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു​പേ​രു​ടെ ബ​ന്ധു​ക്ക​ളു​ടെ ര​ക്ത​സാ​ന്പി​ളു​ക​ൾ ല​ഭ്യ​മാ​വാ​നു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Related posts

Leave a Comment