വ​യ​നാ​ടി​ന് കൈ​ത്താ​ങ്ങ്: ഒ​രു ദി​വ​സ​ത്തെ വ​രു​മാ​നം ന​ൽ​കി മൂ​ഴി​പ്പാ​റ ബ​സ് ഉ​ട​മ​യും തൊ​ഴി​ലാ​ളി​ക​ളും

വ​യ​നാ​ടി​ന് കൈ​ത്താ​ങ്ങാ​യി ഒ​രു ദി​വ​സ​ത്തെ വ​രു​മാ​നം മാ​റ്റി​വ​ച്ച് സ്വ​കാ​ര്യ ബ​സു​ക​ള്‍. കോ​ട്ട​യം-​ച​ങ്ങ​നാ​ശേ​രി, കോ​ട്ട​യം-​ഞാ​ലി​യാ​കു​ഴി, കോ​ട്ട​യം-​കു​മ​ര​കം റൂ​ട്ടു​ക​ളി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന മൂ​ഴി​പ്പാ​റ ട്രാ​വ​ല്‍​സി​ന്‍റെ ഏ​ഴു ബ​സു​ക​ളു​ടെ ഇ​ന്ന​ല​ത്തെ സ​ര്‍​വീ​സാ​ണു വ​യ​നാ​ടി​നു കൈ​ത്താ​ങ്ങാ​യി സ​ർ​വീ​സ് ന​ട​ത്തി​യ​ത്.

ദു​ര​ന്ത​ഭൂ​മി​യി​ലെ ഉ​ള്ളു​ല​യ്ക്കു​ന്ന കാ​ഴ്ച​ക​ള്‍ ക​ണ്ട ബ​സു​ട​മ​യാ​യ കൊ​ച്ചു​മോ​ന്‍, മൂ​ഴി​പ്പാ​റ ബ​സി​ലെ ജീ​വ​ന​ക്കാ​രു​ടെ മു​ന്പി​ൽ ഈ ​ആ​ശ​യം അ​വ​ത​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പൂ​ര്‍​ണ​മ​ന​സോ​ടെ ഉ​ട​മ​യു​ടെ നി​ര്‍​ദ്ദേ​ശം അം​ഗീ​ക​രി​ച്ച 14 ജീ​വ​ന​ക്കാ​ര്‍ ത​ങ്ങ​ളു​ടെ ഒ​രു​ദി​വ​സ​ത്തെ ശ​മ്പ​ളം വേ​ണ്ടെ​ന്നു​വ​ച്ചു.

ടി​ക്ക​റ്റ് ഒ​ഴി​വാ​ക്കി പ്ര​ത്യേ​ക ക​ള​ക്ഷ​ന്‍ ബ​ക്ക​റ്റു​ക​ളി​ലാ​ണ് ബ​സു​ക​ളി​ല്‍ യാ​ത്ര ചെ​യ്ത​വ​ര്‍ ന​ല്‍​കി​യ തു​ക സ്വീ​ക​രി​ച്ച​ത്. വ​യ​നാ​ടി​നൊ​രു കൈ​ത്താ​ങ്ങ് എ​ന്ന് നാ​മ​ക​ര​ണം ചെ​യ്ത യാ​ത്ര​യി​ലൂ​ടെ ല​ഭി​ച്ച തു​ക കോ​ട്ട​യം ജി​ല്ലാ ക​ള​ക്‌​ട​ര്‍​ക്കു കൈ​മാ​റും.

Related posts

Leave a Comment