വ​യ​നാ​ട് ദു​ര​ന്ത​ത്തി​ല്‍ തി​ര​ച്ചി​ല്‍ അ​ഞ്ചാം ദിവസത്തിൽ: ചൂ​ര​ല്‍​മ​ല​യി​ല്‍ നി​ന്ന് ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ള്‍ കൂ​ടി ക​ണ്ടെ​ത്തി; ഇ​നി ക​ണ്ടെ​ത്താ​നു​ള​ള​ത് ഇ​രു​ന്നൂ​റ്റി അ​ന്‍​പ​തി​ലേ​റെ ആ​ളു​ക​ളെ

കൽപറ്റ: വ​യ​നാ​ട് ഉ​രു​ള്‍​പൊ​ട്ട​ല്‍ ദു​ര​ന്ത​ത്തി​ല്‍ മ​ര​ണ​സം​ഖ്യ ഉ​യ​രു​ക​യാ​ണ്. ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ കൂ​ടി ചൂ​ര​ൽ​മ​ല​യി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ദു​ര​ന്ത​ത്തി​ൽ ഇ​തു​വ​രെ 342 പേ​ർ​ക്കാ​ണ് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്.

ചാ​ലി​യാ​റി​ല്‍​നി​ന്ന് ര​ണ്ട് മൃ​ത​ദേ​ഹം​കൂ​ടി ക​ണ്ടെ​ത്തി. ആ​കെ 190 മൃ​ത​ദേ​ഹ​ങ്ങ​ള്‍. ഇ​നി ക​ണ്ടെ​ത്താ​നു​ള​ള​ത് ഇ​രു​ന്നൂ​റ്റി അ​ന്‍​പ​തി​ലേ​റെ ആ​ളു​ക​ളെ.

മൃ​ത​ദേ​ഹ​ങ്ങ​ളും ശ​രീ​ര​ഭാ​ഗ​ങ്ങ​ളും ഉ​ള്‍​പ്പെ​ടെ 341 പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​ത്തി. 146 പേ​രെ രി​ച്ച​റി​ഞ്ഞി​ട്ടു​മു​ണ്ട്. ദു​ര​ന്ത​മു​ണ്ടാ​യി അ​ഞ്ചാം​നാ​ളി​ലും തി​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.

ചൂ​ര​ല്‍​മ​ല, മു​ണ്ട​ക്കൈ മേ​ഖ​ല​ക​ളി​ല്‍ ഇ​ന്നും ഊ​ര്‍​ജി​ത തി​ര​ച്ചി​ല്‍ ന​ട​ത്തി​വ​രു​ക​യാ​ണ്. സൈ​ന്യ​വും എ​ന്‍​ഡി​ആ​ര്‍​എ​ഫും അ​ട​ക്കം ര​ണ്ടാ​യി​ര​ത്തോ​ളം പേ​ര്‍ ഇ​ന്നും ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​കും.

 

Related posts

Leave a Comment