ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ മൃ​ത​ശ​രീ​ര​ങ്ങ​ളും ശ​രീ​ര​ഭാ​ഗ​ങ്ങ​ളും തി​രി​ച്ച​റി​യു​ന്ന​തി​ന് ഡി​എ​ൻ​എ പ​രി​ശോ​ധ​ന; ര​ക്ത​സാ​മ്പിൾ ശേ​ഖ​രി​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ മൃ​ത​ശ​രീ​ര​ങ്ങ​ളും ശ​രീ​ര​ഭാ​ഗ​ങ്ങ​ളും തി​രി​ച്ച​റി​യു​ന്ന​തി​നു​ള്ള ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്കാ​യി ബ​ന്ധു​ക്ക​ളു​ടെ ര​ക്ത​സാ​ന്പി​ൾ ശേ​ഖ​രി​ച്ചു​തു​ട​ങ്ങി. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ദു​ര​ന്ത​മേ​ഖ​ല​യി​ൽ​നി​ന്നും ല​ഭി​ച്ച തി​രി​ച്ച​റി​യാ​നാ​വാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ ഡി​എ​ൻ​എ ശേ​ഖ​രി​ച്ചി​രു​ന്നു.

അ​ടു​ത്ത ഘ​ട്ട​ത്തി​ൽ ഇ​പ്പോ​ൾ ശേ​ഖ​രി​ക്കു​ന്ന ര​ക്ത​സാ​മ്പിളു​ക​ളും ഡി​എ​ൻ​എ​ക​ളും ത​മ്മി​ലു​ള്ള പൊ​രു​ത്തം പ​രി​ശോ​ധി​ക്കും. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ബ്ല​ഡ് ബാ​ങ്ക് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ബി​നു​ജ മെ​റി​ൻ ജോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മേ​പ്പാ​ടി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും പ​ഞ്ചാ​യ​ത്ത് ഹാ​ളി​ലു​മാ​ണ് ര​ക്ത​സാ​മ്പിൾ ശേ​ഖ​രി​ക്കു​ന്ന​ത്. അ​ടു​ത്ത ദി​വ​സം മു​ത​ൽ മേ​പ്പാ​ടി എം​എ​സ്എ ഹാ​ളി​ലും ര​ക്ത​സാമ്പിൾ ശേ​ഖ​രി​ക്കും.

ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലു​ള്ള ബ​ന്ധു​ക്ക​ളി​ൽ ര​ക്ത​പ​രി​ശോ​ധ​ന​യ്ക്ക് ത​യാ​റാ​യി​ട്ടു​ള്ള​വ​ർ​ക്ക് കൗ​ണ്‍​സ​ലിം​ഗ് ന​ൽ​കി​യ ശേ​ഷ​മാ​ണ് സാ​മ്പി​ൾ ശേ​ഖ​രി​ക്കു​ന്ന​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് അ​റി​യി​ച്ചു.

മ​ക്ക​ൾ, പേ​ര​ക്കു​ട്ടി​ക​ൾ, മാ​താ​പി​താ​ക്ക​ൾ, മു​ത്ത​ച്ഛ​ൻ, മു​ത്ത​ശ്ശി, അ​ച്ഛ​ന്‍റെ സ​ഹോ​ദ​ര​ങ്ങ​ൾ, അ​മ്മ​യു​ടെ സ​ഹോ​ദ​ര​ങ്ങ​ൾ തു​ട​ങ്ങി​യ അ​ടു​ത്ത ര​ക്ത​ബ​ന്ധു​ക്ക​ളു​ടെ സാ​ന്പി​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് എ​ടു​ക്കു​ന്ന​ത്.

Related posts

Leave a Comment