വയനാട് ഉരുൾപൊട്ടൽ നടന്ന ദുരന്തമുഖത്തെ സജീവ സാന്നിധ്യമായിരുന്നു ലിയോ എന്ന നായ. ഈ നായ രാവും പകലും ദുരന്ത ഭൂമിയിലൂടെ ആരെയോ തിരിഞ്ഞു നടന്നു. ഇത്രകാലം തന്നെ വളർത്തിയ പ്രിയപ്പെട്ടവരെയാണ് അവൻ തിരഞ്ഞുനടന്നത്. ഒടുവിൽ ആറാം നാൾ അവന്റെ അലച്ചിന് ഫലം കണ്ടു.
ദുരന്തത്തിന് ശേഷം ആദ്യമായി ചൂരൽമലയിലേക്ക് ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് വന്ന തന്റെ പ്രിയപ്പെട്ടവരെ അവൻ അകലെ കണ്ടു. ഉടൻ തന്നെ ആൾക്കൂട്ടത്തിനിടയിൽ നിന്ന് അവർക്ക് അരികിലേക്ക് കുതിച്ചെത്തി ആ അമ്മയുടെ അരികിൽ എത്തി കൊച്ചുകുട്ടിയെ പോലെ അവൻ കരഞ്ഞു.
തുടർന്ന് അമ്മയുടെ നെഞ്ചിൽ ചാഞ്ഞു മുഖത്ത് നക്കി കരച്ചിൽ അടക്കാൻ ആകാതെ അവൻ കരഞ്ഞു. ആ അമ്മയും അവനെ മാറോട് ചേർത്തു. കണ്ട് നിൽക്കുന്നവരുടെ കണ്ണ് നിറയ്ക്കുന്ന കാഴ്ചയായിരുന്നു അത്.
അട്ടമലയിൽ താമസിക്കുന്ന ഉമ ബാലകൃഷ്ണനും കുടുംബവും ദുരന്തം ഉണ്ടായ രാത്രിയിൽ ഓടി രക്ഷപ്പെട്ടതാണ്. കോരിച്ചൊരിയുന്ന മഴയത്ത് കൂരിരുട്ടത്തേക്ക് ഇറങ്ങുമ്പോൾ ലിയോയെ അവർ ഉപേക്ഷിച്ചില്ല ചേർത്തുപിടിച്ച് ചൂരൽമല വരെ ഓടി. എന്നാൽ വാഹനത്തിൽ കയറാൻ നേരം അവനെ ടൗണിൽ ഇറക്കി വിടേണ്ടിവന്നു.
Emotional Reunion !! After 6 Days Of Searching For His Owner. ❤️#WayanadLandslide pic.twitter.com/VC7d82yuEz
— St . Sinner. (@retheeshraj10) August 4, 2024