കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിന്റെ ആഘാതത്തിൽ നിന്നും ഇതുവരെ ആളുകൾക്ക് മുക്തി വന്നിട്ടില്ല. ജീവിച്ച് കൊതി തീരും മുന്നേ മരണത്തെ വരിച്ച വയനാട്ടിലെ നിരപരാധികളായ ഒരുകൂട്ടം മനുഷ്യരെ ഓർത്ത് നീറുകയാണ് ലോകം.
ജീവിതകാലമത്രയും സന്പാദിച്ചു കൂട്ടിയതിൽ ഒരു നാണയത്തുട്ടു പോലും മിച്ചമില്ലാതെ എല്ലാം വെള്ളത്തിന്റെ ഭ്രാന്തമായ ഒഴുക്ക് കവർന്നെടുത്തു. ചിലർക്ക് മാത്രം ജീവൻ തിരികെ ലഭിച്ചു. എങ്കിലും ഇനി എന്ത് എന്ന ചോദ്യം രക്ഷപെട്ടവരെ ദുരിതത്തിലാഴ്ത്തുന്നു.
നാനാ തുറകളിൽ നിന്നാണ് വയനാട് ജനതയെ ചേർത്തു നിർത്തുന്നത്. ദുരന്തത്തിൽപ്പെട്ടവർക്കായി തങ്ങളെകൊണ്ട് കഴിയാവുന്ന സഹായങ്ങളെത്തിക്കാനുള്ള തിരക്കിലാണ് ഓരോ ആളുകളും. ഒരു മൊബൈൽ ഫോണുപോലും വാങ്ങാൻ ആരുടെയും കൈയിലും പണമുണ്ടാവില്ല. ഇവർക്കായി മൊബൈൽ ഫോണുകള്‍ ശേഖരിക്കുകയാണ് മൊബൈൽ കടക്കാരുടെ സംഘടന.
എല്ലാ ജില്ലാ കേന്ദ്രങ്ങളിലും മൊബൈൽ കടക്കാരുടെ സംഘടനയുടെ കളക്ടഷൻ സെന്ററുകളുണ്ട്. സംഘടനയിൽ അംഗങ്ങളായവരോ, അല്ലെങ്കിൽ താൽപര്യമുള്ളവർക്കോ മൊബൈൽ നൽകാം. ആധാർ കാർഡുകള്‍ നഷ്ടമാവർക്ക് പക്ഷെ സിമ്മുകൾ ലഭിക്കാനും സർക്കാരിന്റെ ഇടപെൽ ആവശ്യമാണ്.