വയനാട് ഉരുൾപൊട്ടലിൽ നിന്ന് രക്ഷപെട്ടവർക്ക് പറയാനുള്ളത് അതിജീവനത്തിന്റെ അമ്പരിപ്പിക്കുന്ന കഥകളാണ്. ദുരന്തം ഉണ്ടാകുന്നതിന് തൊട്ടുമുൻപായി വളർത്ത് തത്ത നൽകിയ സൂചന കാരണം രക്ഷപ്പെട്ടത് രണ്ട് കുടുംബത്തിലെ ജീവനുകളാണ്.
ഉരുൾപൊട്ടലിന്റെ തലേദിവസം ശക്തമായ മഴ പെയ്യുന്നുണ്ടായിരുന്നു. ഇതോടെ കിങ്ങിണി എന്ന വളർത്തു തത്ത പതിവില്ലാത്ത രീതിയിൽ അസ്വസ്ഥതകളും ശബ്ദങ്ങളും ഉണ്ടാക്കാൻ തുടങ്ങി.
തത്തയുടെ കൂട്ടിൽ ഉറുമ്പ് കയറിയതാവാം എന്ന് കരുതി യുവാവ് അടുത്ത് ചെന്ന് നോക്കുമ്പോൾ തത്ത തന്റെ ശരീരത്തിലെ പച്ച തൂവലുകളെല്ലാം പൊഴിച്ചു നിൽക്കുകയായിരുന്നു.
ഇതോടെ എന്തോ പന്തികേട് തോന്നിയ യുവാവ് സുഹൃത്തിനെ വിവരം അറിയിച്ചു. തുടർന്ന് സുഹൃത്ത് ജിജിയോട് പുറത്തിറങ്ങി നോക്കാനും ആവശ്യപ്പെട്ടു.
ഈ സമയത്ത് പുറത്തുനിന്നും വല്ലാത്ത തരത്തിലുള്ള ശബ്ദം അനുഭവപ്പെട്ട ജിജി പുറത്തിറങ്ങി നോക്കുമ്പോൾ കാണുന്നത് വെള്ളം താഴേക്ക് ഇരച്ചെത്തുന്നതാണ്.
ഇതോടെ എല്ലാവരോടും സുരക്ഷിതസ്ഥാനത്തേക്ക് മാറാൻ നിർദ്ദേശിക്കുകയായിരുന്നു.തത്ത ആ ശബ്ദം ഉണ്ടാക്കിയതുകൊണ്ട് മാത്രമാണ് ഫോൺ വിളിച്ചു കാര്യം അന്വേഷിക്കാൻ അവർക്ക് കഴിഞ്ഞത്.