കല്‍പ്പറ്റ: നിനച്ചിരിക്കാതെ സംഭവിച്ച ദുരന്തത്തിന്റെ ഞെട്ടൽ വിട്ടു മാറാതെ നിൽക്കുന്പോൾ ദുരന്തമുഖത്തു നിന്നും മനസലിവില്ലാത്ത വാർത്തയാണ് പുറത്ത് വരുന്നത്. ഉരുൾപൊട്ടലിൽ ജീവൻ പൊലിഞ്ഞവരുടെ അവശേഷിപ്പുകള്‍ തേടി മോഷ്ടാക്കള്‍ പ്രദേശത്തെത്തിയെന്ന് പോലീസ്. രക്ഷാപ്രവര്‍ത്തനത്തിനെന്ന വ്യാജേന ദുരന്തഭൂമയില്‍ മോഷ്ടാക്കൾ എത്തിയ സാഹചര്യത്തില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മേപ്പാടി പോലീസ് അറിയിച്ചു.
അതേസമയം മനുഷ്യശരീരങ്ങള്‍ക്കായി നടത്തുന്ന തിരിച്ചിലിനിടെ കണ്ടെത്തുന്ന സ്വര്‍ണവും പണവും മറ്റു അവശേഷിപ്പുകളും രക്ഷാപ്രവര്‍ത്തകര്‍ കൃത്യമായി അധികൃതര്‍ക്ക് നൽകുന്നുണ്ട്.
രക്ഷാപ്രവര്‍ത്തന മേഖലയിലും അടച്ചുപൂട്ടിയ വീടുകള്‍ക്ക് സമീപവും മറ്റും സംശയാസ്പദമായ സാഹചര്യത്തില്‍ കാണുന്നവരെ നിരീക്ഷിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.