കൂടെയുണ്ട് കുരുന്നു കരങ്ങളും; വ​യ​നാ​ടി​നു കൈ​ത്താ​ങ്ങ്; കു​ടു​ക്ക സ​മ്പാ​ദ്യ​വു​മാ​യി വിദ്യാർഥികൾ

വ​യ​നാ​ടി​ന് കൈ​ത്താ​ങ്ങാ​കാ​ന്‍ സ​മ്പാ​ദ്യ കു​ടു​ക്ക പൊ​ട്ടി​ച്ച് ന​ല്‍​കി വെ​ള്ള​യാം​കു​ടി സെ​ന്‍റ് ജെ​റോം​സ് യു​പി സ്‌​കൂ​ളി​ലെ സ​ഹോ​ദ​ര​ങ്ങ​ളാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍. ആ​റാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ളാ​യ ആ​രോ​ണ്‍ ടോം ​ബി​നോ​യി​യും ജി​യ​ന്ന ട്രീ​സാ ബി​നോ​യി​യു​മാ​ണ് ത​ങ്ങ​ളു​ടെ ര​ണ്ടു​വ​ര്‍​ഷ​ത്തെ കൊ​ച്ചു സ​മ്പാ​ദ്യം വ​യ​നാ​ടി​ന് ന​ല്‍​കി മാ​തൃ​ക​യാ​യ​ത്.

ത​ങ്ങ​ള്‍​ക്ക് ല​ഭി​ക്കു​ന്ന ചി​ല്ല​റ​ത്തു​ട്ടു​ക​ള്‍ കു​ടു​ക്ക​യി​ല്‍ സൂ​ക്ഷി​ക്കു​ന്ന ശീ​ലം ബാ​ല്യം മു​ത​ലേ ഉ​ള്ള​വ​രാ​യി​രു​ന്നു ഈ ​സ​ഹോ​ദ​ര​ങ്ങ​ള്‍. ദീ​ര്‍​ഘ​നാ​ളു​ക​ളാ​യി സ​മാ​ഹ​രി​ച്ച ഈ ​തു​ക ഉ​പ​യോ​ഗി​ച്ച് മ​ധ്യ​വേ​ന​ല​വ​ധി​ക്ക് സൈ​ക്കി​ള്‍ വാ​ങ്ങു​ന്ന​തി​ന് ആ​ഗ്ര​ഹി​ച്ചി​രി​ക്കു​മ്പോ​ഴാ​ണ് വ​യ​നാ​ട് ദു​ര​ന്ത​വും ന​ര​ക​യാ​ത​ന​ക​ളു​ടെ വാ​ര്‍​ത്ത​ക​ളും അ​റി​യു​ന്ന​ത്.

തു​ട​ര്‍​ന്ന് ത​ങ്ങ​ളു​ടെ സ​മ്പാ​ദ്യം വ​യ​നാ​ടി​ന് ന​ല്‍​കു​ന്ന​തി​ന് തീ​രു​മാ​നി​ക്കു​ക​യും മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ല്‍​കാ​ന്‍ സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ ബി​നോ​യി മ​ഠ​ത്തി​ലി​നെ ഏ​ല്‍​പ്പി​ക്കു​ക​യും ചെ​യ്തു. വെ​ള്ള​യാം​കു​ടി കൊ​ങ്ങി​ണി​പ്പ​ട​വ് മു​ല്ലൂ​ര്‍ ബി​നോ​യി​യു​ടെ​യും ആ​ഷ​യു​ടെ​യും മ​ക്ക​ളാ​ണ്.

 

Related posts

Leave a Comment