കൽപ്പറ്റ: രക്ഷിതാക്കളിൽ നിന്ന് അകന്ന് മറ്റു ജില്ലകളിൽ കഴിയുന്ന കുട്ടികളെയും ഗർഭിണികളെയും ജില്ലയിലേക്ക് പ്രവേശിപ്പിക്കുന്നതിനു അനുമതി നൽകാൻ കളക്ടറേറ്റിൽ ചേർന്ന ജനപ്രതിനിധികളുടെ യോഗത്തിൽ തീരുമാനിച്ചു.
ഇങ്ങനെയുള്ളവരെ ജില്ലാ അതിർത്തിയിൽ തടയില്ല. കാലവർഷത്തെ നേരിടാൻ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താനും യോഗത്തിൽ തീരുമാനമായി.
എംഎൽഎമാരായ ഐ.സി. ബാലകൃഷ്ണൻ, സി.കെ. ശശീന്ദ്രൻ, ഒ.ആർ. കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ, ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള, സബ് കളക്ടർ വികൽപ് ഭരദ്വാജ്, ഡെപ്യൂട്ടി കളക്ടർ കെ. അജീഷ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.