കൽപ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, തോൽപ്പെട്ടി റേഞ്ചുകളിൽ വിനോദസഞ്ചാരം ഇന്ന് മുതൽ മാർച്ച് 31 വരെ നിർത്തിവച്ചു. കർണാടകയിലെ ബന്ദിപ്പുര വനത്തിൽ കഴിഞ്ഞദിവസം ഉണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ ആൻഡ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ നിർദേശിച്ചതനുസരിച്ചാണ് നിരോധനമെന്ന് വയനാട് വൈൽഡ് ലൈഫ് വാർഡൻ പി. ധനേഷ്കുമാർ അറിയിച്ചു.
ഇപ്പോഴത്തെ സാഹചര്യത്തിൽ വനത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകരെ അനുവദിക്കുന്നത് വന്യജീവികൾക്ക് അലോസരമാകുന്നതിനു പുറമേ സന്ദർശകകരുടെ സുരക്ഷയെയും ബാധിക്കും-വൈൽഡ് ലൈഫ് വാർഡൻ പറഞ്ഞു.