വ​യ​നാ​ട്ടി​ലെ പു​ന​ര​ധി​വാ​സം നാ​ലു ഘ​ട്ട​ങ്ങ​ളി​ലാ​യി: ടൗ​ൺ​ഷി​പ്പി​ന് വേ​ണ്ടി​യു​ള്ള ച​ർ​ച്ച​ക​ൾ പുരോഗമിക്കുന്നുവെന്ന് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട്ടി​ലെ പു​ന​ര​ധി​വാ​സം നാ​ലു ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​തെ​ന്ന് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്. ടൗ​ൺ​ഷി​പ്പി​ന് വേ​ണ്ടി​യു​ള്ള സ്ഥ​ല​ത്തി​നാ​യു​ള്ള ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്നു​ണ്ട്.

മ​റ്റെ​ല്ലാ​വ​രു​മാ​യും കൂ​ടി​യാ​ലോ​ചി​ച്ച് കൊ​ണ്ടാ​ണ് തീ​രു​മാ​ന​മെ​ടു​ക്കു​ക. എ​ല്ലാ​വ​രു​ടേ​യും അ​ഭി​പ്രാ​യം കേ​ട്ടു​കൊ​ണ്ടാ​യി​രി​ക്കും തീ​രു​മാ​ന​മെ​ന്നും ഒ​രു ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ മ​ന്ത്രി പ​റ​ഞ്ഞു.

ബ​ന്ധു​വീ​ട്ടി​ൽ പോ​വാ​ൻ താ​ൽ​പ്പ​ര്യ​മു​ള്ള​വ​ർ, സ്വ​ന്തം നി​ല​യി​ൽ വാ​ട​ക വീ​ട്ടി​ലേ​ക്ക് മാ​റു​ന്ന​വ​ർ, സ്പോ​ൺ​സ​ർ​ഷി​പ്പി​ന്‍റെ ഭാ​ഗ​മാ​യി വാ​ട​ക​വീ​ട്ടി​ലേ​ക്ക് മാ​റു​ന്ന​വ​ർ, സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളി​ലെ വാ​ട​ക​വീ​ടു​ക​ൾ എ​ന്നി​ങ്ങ​നെ​യാ​ണ​ത്.

ഇ​തി​നെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യി അ​റി​യാ​ൻ 18 അം​ഗ സം​ഘ​ത്തി​ന്റെ വി​ശ​ദ​മാ​യ സ​ർ​വ്വേ ന​ട​ക്കു​ന്നു​ണ്ടെ​ന്നും മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് പ​റ​ഞ്ഞു. വ​യ​നാ​ട് ടൗ​ണ്‍​ഷി​പ്പി​ല്‍ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഉ​റ​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment