തൃശൂർ: വയനാട്ടിലെ ദുരന്തബാധിതർക്കുമേൽ ഇനിയും തീ കോരിയിടരുതെന്ന് റവന്യൂമന്ത്രി കെ.രാജൻ. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്രനിലപാട് കേരളത്തോടുള്ള വെല്ലുവിളിയാണെന്നും രാജൻ പറഞ്ഞു.
കേരളത്തിന് ആവശ്യം എസ്ബിആർഎഫ് ഫണ്ടു മാത്രമല്ല. ആ ഫണ്ടു കൊണ്ടു മാത്രം മറികടക്കാവുന്ന ദുരന്തമല്ല വയനാട് മുണ്ടക്കൈയിലുണ്ടായത്.
ദേശീയദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രം പറഞ്ഞിട്ടുണ്ടെങ്കിലും കേരളം ഇപ്പോഴും പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും റവന്യൂമന്ത്രി പറഞ്ഞു.