തൃശൂർ: വയനാട്ടിലെ രക്ഷാപ്രവർത്തനങ്ങൾക്ക് 10 ആംബുലൻസുകളും 10 ഫ്രീസറുകളുമായി തൃശൂരിൽനിന്നു പോയി ദൗത്യം പൂർത്തിയാക്കി മടങ്ങിയെത്തിയ സംഘത്തിന് അശ്വിനി ആശുപത്രിയുടെ ആദരം.
ഇന്നലെ വൈകീട്ട് തൃശൂരിൽ മടങ്ങിയെത്തിയ ആംബുലൻസ് സാരഥികളെ അശ്വിനി ആശുപത്രി അങ്കണത്തിൽ ആദരിച്ചു. അശ്വിനി നഴ്സിംഗ് വിദ്യാർഥികളും ജീവനക്കാരും രോഗികളുടെ ബന്ധുക്കളും പുഷ്പവൃഷ്ടിയോടെയാണ് ആംബുലൻസുമായി എത്തിയവരെ സ്വീകരിച്ചത്.
ഡിഎംഒ ഡോ. ടി.പി. ശ്രീദേവി, ഡെപ്യൂട്ടി ഡിഎഒ ഡോ. എൻ.എ ഷീജ, എൻഎച്ച്എം ജില്ലാ പ്രോഗ്രം ഓഫീസർ ഡോ. ടി.പി സജീവ്, ആർദ്രം ജില്ലാ നോഡൽ ഓഫീസർ ഡോ. ശ്രീജിത്ത് ദാസ്, അശ്വിനി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടമാരായ ഡോ. എ.സി. വേലായുധൻ, എഎസി പ്രേമാനന്ദൻ, ജനറൽ മാനേജർ പി.കെ. രാജു, ഓപ്പറേഷൻ മാനേജർ വി.പി. പ്രജേഷ്, നഴ്സിംഗ് സുപ്രണ്ട് എൽ.ഡി ഉഷാറാണി പിആർഒ സന്തോഷ് കോലഴി എന്നിവർ നേതൃത്വം നൽകി.
തൃശൂരിൽ നിന്നും ആംബുലൻസുകളുമായി വയനാട്ടിലേക്ക് പോയ ആംബുലൻസ് ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറും ജില്ലാ പ്രസിഡൻറുമായ സുശീൽ മണലാറുകാവ്, ഷെരീഫ് ഗുരുവായൂർ എന്നിവർ വയനാട്ടിലെ പ്രവർത്തനാനുഭവങ്ങൾ വിശദീകരിച്ചു.