കൽപ്പറ്റ: വയനാട് മേപ്പാടിയിലുണ്ടായ ഉരുൾപൊട്ടലിൽ ജില്ലയ്ക്ക് ആവശ്യമായ സഹായം എത്തിക്കാൻ കേന്ദ്രമന്ത്രിമാരുമായി സംസാരിക്കുമെന്നും വയനാടിന് സാധ്യമായ എല്ലാ സഹായങ്ങളുമെത്തിക്കുമെന്നും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
മുഖ്യമന്ത്രി, ജില്ലാകളക്ടർ എന്നിവരുമായി ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഊർജിതമായ രക്ഷപ്രവർത്തനം നടക്കുന്നുണ്ടെന്ന് അവർ അറിയിച്ചതായി രാഹുൽ എക്സിൽ കുറിച്ചു.
എല്ലാ ഏജൻസികളുമായി ചേർന്ന് ഏകോപനം ഉണ്ടാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദുരന്തത്തിൽ അഗാധമായ വേദന രേഖപ്പെടുത്തിയ അദ്ദേഹം എല്ലാ യുഡിഎഫ് പ്രവർത്തകരും ഭരണകൂടത്തിനൊപ്പം ചേർന്ന് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാവണമെന്നും ആഹ്വാനം ചെയ്തു.