നവാഗതനായ ഇല്യാസ് മുടങ്ങാശേരി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ഒരു വയനാടൻ പ്രണയകഥയുടെ ട്രെയിലർ പുറത്തിറങ്ങി. എം.കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ലത്തീഫ് കളമശേരി, ഇല്യാസ് എന്നിവർ ചേർന്നു നിർമിക്കുന്നു.
സ്കൂൾ കാലഘട്ടങ്ങളിലാണ് കൗമാരക്കാരിൽ കൂടുതലും പ്രണയം എന്ന മനോഹരമായ വികാരം സംഭവിക്കുന്നത്. കൂടെ പഠിക്കുന്ന ഒരു പെണ്‍കുട്ടിയോട് തോന്നുന്ന ആദ്യ അനുരാഗത്തിന്റെ വേളയില്‍, നായകനു വന്നുചേരുന്ന അബദ്ധങ്ങളും ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം കോര്‍ത്തിണക്കിയാണ് സിനിമയുടെ ദൃശ്യാവിഷ്കരണം.
പുതുമുഖങ്ങളായ ജീസജ് ആന്റണി, ജൂഹി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളാവുന്നത്. ഒരു വയനാടന്‍ പ്രണയകഥയ്ക്ക് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് മധു മാടശേരിയാണ്. പ്രണയഗാനങ്ങളിൽ ഒട്ടനവധി ഹിറ്റുകൾ സമ്മാനിച്ച വിജയ് യേശുദാസ് തന്നെയാണ് ഈ ചിത്രത്തിലെയും ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ലെജിന്‍ ചെമ്മാനി എഴുതിയ ഗാനങ്ങള്‍ക്ക് മുരളി അപ്പാടത്ത് സംഗീതം പകരുന്നു.
എഡിറ്റിംഗ്- ഇല്യാസ്, സൗണ്ട് എഫക്ട് ആൻഡ് മിക്സിംഗ്- കരുൺ പ്രസാദ്, കല- ശിവാനന്ദൻ, കൊറിയോഗ്രഫി- റിഷ്ധൻ, മേക്കപ്പ്- മനോജ്. ജെ. മനു, ചീഫ് അസോസിയേറ്റ്- പ്രണവ് മോഹൻ, അസോസിയേറ്റ് ഡയറക്ടർ- ഷിൽട്ടൻ, പ്രൊഡക്ഷൻ ഡിസൈനർ- ഷുജാസ് ചിത്തിര, ലൊക്കേഷൻ മാനേജർ- പ്രസാദ്, സന്തോഷ്, കളറിസ്റ്റ്- ഷാൻ ആഷിഫ്, മോഷൻ ഗ്രാഫിക്സ്- വിവേക്. എസ്, വിഎഫ്എക്സ്- റാബിറ്റ് ഐ, സ്പോട്ട് എഡിറ്റർ- സനോജ് ബാലകൃഷ്ണൻ, ടൈറ്റിൽ ഡിസൈൻ- സുജിത്, സ്റ്റിൽസ്- ജാസിൽ വയനാട്, ഡിസൈൻ- ഹൈ ഹോപ്സ് ഡിസൈൻ, സ്റ്റുഡിയോ- സൗണ്ട് ബീവറി, പിആർഒ- പി. ശിവപ്രസാദ്.