ഇംഗ്ലീഷ് ഫുട്ബോള്‍ ടീം നായകനും സൂപ്പര്‍താരവുമായ വെയ്ന്‍ റൂണി ഗോളടിക്കുന്നതില്‍ പണ്ടേ മിടുക്കനാണ്. ഇംഗ്ലണ്ട് ദേശീയ ടീമിനായി ഏറ്റവുമധികം ഗോളടിച്ചതിന്റെ റിക്കാര്‍ഡും റൂണിയുടെ പേരിലാണ്. എന്നാല്‍ കഴിഞ്ഞ ദിവസം മദ്യപിച്ച് ലക്കുകെട്ട് രണ്ടു സുന്ദരികളുമായി ആടിക്കുഴഞ്ഞു നില്ക്കുന്ന വെയ്ന്‍ റൂണിയുടെ ചിത്രം പുറത്തുവന്നത് ആരാധകരെയാകെ ഞെട്ടിച്ചിരിക്കുകയാണ്.
വാറ്റ്ഫോര്‍ഡിലെ ഒരു ആഡംബര ഹോട്ടലില്‍ നടന്ന വിവാഹച്ചടങ്ങിലാണ് റൂണി അടിച്ചുഫിറ്റായത്. രണ്ടു സുന്ദരികള്‍ക്കൊപ്പം സോഫയില്‍ ഇരിക്കുന്ന റൂണിയുടെ ചിത്രം ആരോ പകര്‍ത്തിയത് ഒരു പ്രമുഖ മാധ്യമത്തില്‍ വന്നതോടെയാണ് സംഭവം വിവാദമായത്.
രണ്ടു സുന്ദരികളില്‍ ഒരാള്‍ ധരിച്ചിരുന്നത് റൂണിയുടെ മേല്‍ വസ്ത്രമാണ.് സുന്ദരി റൂണിയുടെ തോളില്‍ കൂടി കൈയ്യിട്ടിട്ടുമുണ്ട്. രണ്ടാമത്തെ സുന്ദരിയാവട്ടെ അല്പവസ്ത്രധാരിയും. യുവതികളും മദ്യലഹരിയിലാണെന്നു ഫോട്ടോയില്‍ വ്യക്തമാണ്. ഈയൊരു സംഭവം പുറത്തായതിനെത്തുടര്‍ന്ന് റൂണി അച്ചടക്ക നടപടിയുടെ ഭീഷണിയിലാണ്.
റൂണിയും എവര്ട്ടന് താരമായ ഫില്‍ ജാഗിയെല്ക്കയും മറ്റൊരു യുവതിയുടെ ഇരുവശത്തും നില്ക്കുന്ന ചിത്രവും വെളിയില്‍ വന്നിട്ടുണ്ട്. മദ്യപിച്ചു ലക്കുകെട്ട റൂണിയുടെ തല നന്നായി ആടുന്നുണ്ടായിരുന്നെന്നാണ് ഹോട്ടലിലെ ജീവനക്കാര്‍ പറഞ്ഞത്. ഈയൊരു സംഭവം റൂണിയുട ഫുട്ബോള്‍ കരിയര്‍ തന്നെ അവസാനിപ്പിക്കുമോയെന്ന സംശയത്തിലാണ് ആരാധകര്‍. എന്നാല്‍ സംഭവത്തെ ന്യായീകരിച്ചു കൊണ്ട് റൂണിയുടെ ഒരു ഏജന്റ് രംഗത്തുവന്നത് ശ്രദ്ധേയമായി. റൂണി സാധാരണയായി മദ്യപിക്കാറുണ്ടെന്നും റൂണിയുടെ കുടുംബത്തിന്റെ ഐറിഷ് പാരമ്പര്യമാണ് അതിനുകാരണമെന്നും ഇദ്ദേഹം പറയുന്നു.