കൊച്ചി: നടൻ ദിലീപിനെതിരായ നടപടിയിലടക്കം ഉടൻ തീരുമാനം വേണമെന്ന് ആവശ്യപ്പെട്ട് നടിമാർ താരസംഘടനയായ എഎംഎംഎയ്ക്കു കത്തു നൽകി. നടിമാരായ രേവതി, പാർവതി, പദ്മപ്രിയ എന്നിവരാണ് കത്തു നൽകിയത്.
ഓഗസ്റ്റ് ഏഴിലെ ചർച്ചയിൽ ഉന്നയിച്ച കാര്യങ്ങളിൽ തീരുമാനമായില്ല. ചർച്ചയുടെ തുടർനടപടി അറിയിക്കുകയും ചെയ്തില്ല. ഇക്കാര്യത്തിലെല്ലാം ഒരാഴ്ചയ്ക്കകം തീരുമാനം വേണമെന്ന് ആവശ്യപ്പെട്ടാണ് നടിമാർ കത്തു നൽകിയിരിക്കുന്നത്.