മലയാള ചലച്ചിത്ര ലോകത്തെ വനിതകളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും പരിഹരിക്കാനുമായിട്ടാണ് വിമന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടനയ്ക്ക് രൂപം നല്‍കിയത്. സംഘടന രൂപം കൊണ്ടിട്ട് ഇപ്പോള്‍ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ ജനസമ്പര്‍ക്കമെന്ന രീതിയില്‍ വനിതാ സംഘടന ചില കാമ്പയിനുകളുമായി രംഗത്തെത്തുകയും ചെയ്തു. പ്രേക്ഷകരോടായി അവരൊരു ചോദ്യവും ഉന്നയിച്ചു. അതിങ്ങനെയായിരുന്നു…’നിങ്ങളെ ഏറ്റവും അധികം സ്വാധീനിച്ച സിനിമാലോകത്തെ ഒരു സഹപ്രവര്‍ത്തക / വ്യക്തിത്വം ആരാണ്?’
പലരും പല പേരുകള്‍ പറഞ്ഞെങ്കിലും ഏറ്റവും കൂടുതല്‍പ്പേര്‍ പറഞ്ഞത് മഞ്ജു വാര്യരുടെയും നവ്യ നായരുടെയും പേരുകളാണ്. പ്രേക്ഷകരുടെ അഭിപ്രായത്തോട് ഡബ്ലുസിസി പ്രതികരിച്ചിട്ടില്ലെങ്കിലും ഇതുകൊണ്ട് എന്താണ് അവരുദ്ദേശിച്ചതെന്ന് പിന്നീട് വെളിപ്പെടുത്തും എന്നാണ് കരുതുന്നത്.
പ്രേക്ഷകരുടെ കുറിപ്പുകളില്‍ ചിലതിങ്ങനെ…
‘മഞ്ജുവാര്യര്‍ തന്നെ..പറയുന്ന വാക്കും പ്രവര്‍ത്തിയും ഒരുപോലെയാണ്..ചെയ്യാന്‍ കഴിയുന്നതെ പറയൂ..സിനിമയുടെ തുടക്കത്തില്‍ ചില മനുഷ്യസഹജമായ വീഴ്ചകള്‍ ഉണ്ടായി..അതില്‍ നിന്നും പാഠം ഉള്‍കൊണ്ട്, ഏത് സ്ത്രീയും പതറിപോകുമായിരുന്ന നിമിഷങ്ങള്‍ വേദന ഉളളിലൊതുക്കി ആരോടും പരിഭവം പറയാതെ വളരെ ധൈര്യപൂര്‍വം സമൂഹത്തിന് വെളളിവെളിച്ചം പകര്‍ന്നു നില്ക്കുന്ന അവരെ കാണാതിരിന്നാല്‍ ഞാന്‍ കണ്ണുപൊട്ടനാകണം…
എന്നാല്‍ മറ്റുചിലര്‍ക്ക് നവ്യ നായരായിരുന്നു ഇഷ്ടവ്യക്തിത്വം. ‘അഭിനയ ജീവതത്തില്‍ നിന്നും വിട്ടു നില്ക്കുന്നുവെങ്കിലും കലാരംഗത്ത് നൃത്ത വിസ്മയം തീര്‍ത്ത് കലയോടുളള ആത്മാര്‍ത്ഥയും ഇഷ്ടവും കൊണ്ട് പോകുന്ന മലയാളികള്‍ക്ക് എന്നും നവ്യ നായര്‍ പരിചിതമാണ.് സംപിള്‍ ആണ് എവിടെ ചെന്നാലും. അത് മറ്റൊരു നായികയിലെ വ്യക്തി ജീവിതമെടുത്താലും കാണാന്‍ കഴിയില്ല.
നന്ദനം പോലുളള നല്ല സിനിമാനുഭവം പ്രേക്ഷകരിലേക്ക് എത്തിച്ചു ഇന്ന് മലയാള സിനിമയില്‍ നവ്യ നായര്‍ ഉണ്ടെങ്കില്‍ മലയാള സിനിമയക്ക് നല്ല സംഭാവനകള്‍ ലഭിക്കുമായിരുന്നൂ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നത് വ്യക്തിത്വം കൊണ്ട് നവ്യ നായര്‍ ആണ്’.ആരാധകന്റെ കമന്റ്. ഏതായാലും മറ്റു പേരുകളൊന്നും പോസ്റ്റില്‍ പരാമര്ശിച്ചുകണ്ടുമില്ല എന്നതാണ് ശ്രദ്ധേയം.