കൊച്ചി: താരസംഘടനയായ എഎംഎംഎയെ വിമർശിച്ച വിമൻ ഇൻ സിനിമാ കളക്ടീവിനു (ഡബ്ല്യുസിസി)നേരെ സൈബർ ആക്രമണം. പ്രമുഖനടൻമാരുടെ ഫാൻസുകാരാണ് ഡബ്ല്യുസിസിയുടെ ഫേസ്ബുക്ക് പേജിൽ നടിമാരെ അപകർത്തിപ്പെടുത്തുന്ന തരത്തിൽ അസഭ്യവർഷം നടത്തിയിരിക്കുന്നത്.
ഡബ്ല്യുസിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ കമന്റ് ബോക്സിൽ നിറയെ അശ്ലീല പദപ്രയോഗങ്ങളാണ്. എന്നാൽ സംഘടനയെ പിന്തുണച്ചും കമന്റുകൾ വരുന്നുണ്ട്. ഡബ്ലൂസിസിക്കെതിരെ മറ്റു സമൂഹമാധ്യമങ്ങളിലും അവഹേളനമുണ്ടായി.
ശനിയാഴ്ച നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ടു എഎംഎംഎയെയും പ്രസിഡന്റ് മോഹന്‍ലാലിനെയും രൂക്ഷമായി വിമര്‍ശിച്ചാണ് ഡബ്ല്യുസിസി രംഗത്തുവന്നത്. ആരോപണ വിധേയനായ നടൻ ദിലീപിനെതിരേ നടപടിയെടുക്കുമെന്നു പറഞ്ഞു പറ്റിച്ചെന്നും സംഘടനാ നേതൃത്വത്തിലുള്ള വിശ്വാസം നഷ്ടപ്പെ ട്ടെന്നും നടിമാരായ പത്മപ്രിയ, പാർവതി, രേവതി എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.