മലയാള സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടീവിന് ഒൗദ്യോഗിക അംഗീകാരം ലഭിച്ചു. കഴിഞ്ഞ കുറച്ചുമാസങ്ങളായി സിനിമയിലെ സ്ത്രീകൾക്കായി പ്രവർത്തിച്ചുവരുന്ന സംഘടനയ്ക്ക് ഒൗദ്യോഗിക അംഗീകാരം ലഭിച്ചത് കേരളപ്പിറവി ദിനത്തിൽ. സംഘടനയിൽ അംഗമായ അഭിനേത്രി പദ്മപ്രിയയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.വിമൻ ഇൻ കലക്ടീവിന് ജന്മദിനാശംസകൾ. ഇനി ഇവിടെ തന്നെ തുടരും. ഇത് എനിക്കും മലയാളസിനിമയിലെ സ്ത്രീകൾക്കും പ്രധാനപ്പെട്ടതാണ്-പദ്മപ്രിയ പറയുന്നു.
മലയാളത്തിലെ പ്രമുഖ നടി ആക്രമിക്കപ്പെട്ട സാഹചര്യത്തിലാണ് ഈ മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ സ്ത്രീകൾക്കുമാത്രമായി ഒരു സംഘടന എന്ന ആശയം മുന്നോട്ടുവരുന്നത്. തുടർന്ന് അഭിനേത്രികളും സംവിധായകരുമുൾപ്പടെ നിരവധിപേർ പിന്തുണയുമായി രംഗത്തെത്തി. ഇന്ത്യയിൽത്തന്നെ ആദ്യമായാണ് സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന വനിതകൾക്കായി ഒരു സംഘടന ഒൗദ്യോഗികമായി രൂപപ്പെടുന്നത്.