സൂപ്പര്‍ ഹിറ്റ് ചിത്രം യോദ്ധയിലെ ‘പടകാളി ചണ്ഡി ചങ്കരി’എന്നുതുടങ്ങുന്ന ഗാനം വയലിനില്‍ അവതരിപ്പിച്ചതോടെയാണ് ഓര്‍ഫിയോ എന്ന സംഗീത ബ്രാന്‍ഡ് മലയാളികളുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. ഇപ്പോള്‍ പുതിയ വീഡിയോയുമായി അവര്‍ വീണ്ടും രംഗപ്രവേശം ചെയ്തിരിക്കുകയാണ്. ജഗതി ശ്രീകുമാറിന് ജന്മദിന സമ്മാനമായി സമര്‍പ്പിച്ചുകൊണ്ട് ഇവര്‍ പങ്കുവച്ച വീഡിയോ ആരെയും ചിരിപ്പിക്കും. ജഗതിയുടെ സിനിമകളിലെ ആരും ഓര്‍ത്തിരിക്കുന്ന സീനുകളുടെ പശ്ചാത്തല സംഗീതമാണ് ഈ കലാകാരന്മാര് അവതരിപ്പിച്ചിരിക്കുന്നത്.
കെ ആന്റ് കെ ഓട്ടോ മൊബൈല്‍സിന്റെ പ്രൊെ്രെപറ്ററായും നൂറ്റിക്കണക്കിന് സായിപ്പന്മാരുടെ തലകളരിഞ്ഞ വാളിന്റെ ഉടമയായും നിശ്ചല്‍ എന്ന ഫോട്ടോഗ്രാഫറായും ജഗതിയെത്തുമ്പോഴുള്ള ഒരോ ഡയലോഗും മലയാളിക്ക് കാണാപാഠമാണ്. ‘ഗെറ്റ് ഔട്ട് ഹൗസ്’ എന്ന ജഗതിയുടെ ഡയലോഗ് ഒരിക്കലെങ്കിലും നാം ഉപയോഗിച്ചിട്ടുണ്ട്. ഇത്തരം ഓര്‍മയില്‍ തങ്ങിനില്ക്കുന്ന രംഗങ്ങളെല്ലാം ഓര്‍ഫിയോയുടെ സംഗീതത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു.
റോബിന് തോമസ്(പിയാനോ), കാരള്‍ ജോര്‍ജ്, ഫ്രാന്‍സിസ് സേവ്യര്‍(വയലിന്),ഹെറാള്‍ഡ് ആന്റണി(വയോള), ബെന്ഹര് തോമസ്(ഡ്രംസ്), ബിനോയ് തോമസ്(പെര്‍ക്കൂഷന്‍),റെക്സ് ഐസക്സ്(സ്ട്രിങ് അറേഞ്ച്മെന്റ്) എന്നിവരാണ് ഓര്ഫിയോയിലുള്ളത്. ഫൈസല്‍ റാസിയാണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്