ചൈനയിലെ വുഹാനില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട് ലോകത്തെയാകെ ഭീതിയിലാഴ്ത്തിയിരിക്കുന്ന കൊറോണ വൈറസ് അത്ര പെട്ടെന്ന് ഒടുങ്ങില്ലെന്ന മുന്നറിയിപ്പുമായി ഹോങ്കോങിലെ ശാസ്ത്രജ്ഞര്‍.. വൈറസ് ലോകമെമ്പാടുമായി നാലരക്കോടി ആളുകളുടെ ജീവനെടുക്കുമെന്നും 60 ശതമാനം ലോകജനസംഖ്യയെ രോഗികളാക്കുമെന്നുമാണ് ശാസ്ത്രജ്ഞരുടെ പ്രവചനം.
കോവിഡ്-19 എന്ന ഓമനപ്പേരിട്ട ഈ ഭീകര രോഗത്തെ നേരിടാന്‍ നമ്മള്‍ എന്തെങ്കിലും ചെയ്‌തോ എന്ന ആശങ്ക നിറഞ്ഞ ചോദ്യവും ഈ അവസരത്തില്‍ ശക്തമാകുന്നുണ്ട്. നിലവിലെ പ്രതിരോധ നടപടികള്‍ ആശാവഹമല്ലെന്നും ഇത്തരത്തിലാണ് കാര്യങ്ങളുടെ പോക്കെങ്കില്‍ നിങ്ങള്‍ക്കോ നിങ്ങളുടെ അടുത്ത് നില്‍ക്കുന്നയാള്‍ക്കോ ഈ കൊലയാളി വൈറസ് ബാധിക്കാനുള്ള സാധ്യതയേറെയാണെന്നും ഇവര്‍ പറയുന്നു.
ഹോങ്കോങിലെ പബ്ലിക്ക് ഹെല്‍ത്ത് മെഡിസിന്‍ ചെയറായ പ്രഫ. ഗബ്രിയേല്‍ ലിയുന്‍ഗാണ് ഇത് സംബന്ധിച്ച കടുത്ത മുന്നറിയിപ്പേകിയിരിക്കുന്നത്. നിലവില്‍ കൊറോണ മരണ നിരക്ക് വെറും ഒരു ശതമാനമാണെന്നോര്‍ത്ത് ആശ്വസിക്കേണ്ടെന്നും ഇങ്ങനെ പോയാല്‍ തന്നെ ലോകമെമ്പാടും ആയിരക്കണക്കിന് പേരെ കൊന്നൊടുക്കാന്‍ നിലവിലെ ഗതിയില്‍ തന്നെ കൊറോണക്ക് സാധിക്കുമെന്നുമാണ് അദ്ദേഹം മുന്നറിയിപ്പേകിയിരിക്കുന്നത്.
നിലവില്‍ ആഗോള ജനസംഖ്യ ഏഴ് ബില്യണ്‍ പൗണ്ടാണെന്നും ഇത്തരത്തില്‍ കൊറോണ ബാധ പടര്‍ന്ന് പിടിക്കുന്നത് തുടര്‍ന്നാല്‍ അതില്‍ നാല് ബില്യണ്‍ പേര്‍ക്ക് ഈ വൈറസ് ബാധിക്കാന്‍ സാധ്യതയുണ്ടെന്നും ഗബ്രിയേല്‍ ശാസ്ത്രീയമായ സാധ്യതാ പ്രവചനം നടത്തുന്നു.
ഇത്തരത്തില്‍ കൊറോണ ബാധിക്കുന്നവരില്‍ വെറും ഒരു ശതമാനം പേര്‍ മരിച്ചാല്‍ മാത്രം അത് 45 മില്യണ്‍ പേര്‍ വരുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. അതായത് നിലവിലെ മരണനിരക്ക് തുടര്‍ന്നാല്‍ മാത്രം ഇത്രയും പേര്‍ മരിക്കുമെന്നതിനാല്‍ മരണ നിരക്ക് ഇനിയും വര്‍ധിച്ചാല്‍ പ്രത്യാഘാതം പ്രവചനാതീതമാകുമെന്നുറപ്പാണ്.
ചൈനയില്‍ ഓരോ ദിവസവും അനവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. മാത്രമല്ല മരണനിരക്കും ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. അതിനാല്‍ മരണസംഖ്യ പ്രവചിക്കുന്നതിനും അപ്പുറം പോകുവാനുള്ള സാധ്യതയുമുണ്ട്. കൊറോണ ബാധ തുടങ്ങിയിട്ടേയുള്ളുവെന്നും അതിന്റെ മൂര്‍ധന്യത്തിലെത്താന്‍ പോകുന്നേയുള്ളുവെന്നും അതിനാല്‍ കടുത്ത ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നുവെന്നും ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു.
എന്നാല്‍ കൊറോണ ബാധ വേഗത്തില്‍ തിരിച്ചറിയുന്നുവെന്നും അത്തരക്കാരെ മറ്റുള്ളവരില്‍ നിന്നും വേര്‍തിരിച്ച് പാര്‍പ്പിച്ച് ചികിത്സിക്കാന്‍ സാധിക്കുന്നുവെന്നതുമാണ് ഏക ആശ്വസമെന്നും ഗവേഷകര്‍ വിലയിരുത്തുന്നു.ഇതിലൂടെ രോഗബാധ പടരുന്നത് തടയാന്‍ സാധിക്കുന്നുവെന്നും അവര്‍ എടുത്ത് കാട്ടുന്നു.നിലവില്‍ ലോകമാകമാനം ഏതാണ്ട് 50,000 പേരിലേക്ക് പടര്‍ന്നിരിക്കുന്ന കൊറോണ 1112 പേരുടെ ജീവനാണെടുത്തിരിക്കുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
നിലവില്‍ രോഗം പടരുന്നതിന്റെ ഗതിയെക്കുറിച്ച് കൃത്യമായ വിവരം ലഭിക്കാത്ത അവസ്ഥയണ്ടെന്നും ഗൗരവം കുറച്ച് കാണുന്നതായി തനിക്ക് തോന്നുന്നുവെന്നുമാണ് സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷര്‍െ ഇമ്യൂണൈസേഷന്‍ ആന്‍ഡ് റെസ്പിേറേറ്ററി ഡിസീസസ് ഡയറക്ടറായ ഡോ. നാന്‍സി മെസോനിയര്‍ മുന്നറിയിപ്പേകുന്നത്.
വൈറസ് ബാധിക്കുന്ന ഓരോരുത്തരും രണ്ടിലധികം പേരിലേക്ക് ഇത് വ്യാപിപ്പിക്കുന്നുവെന്നാണ് മിക്ക വിദഗ്ധരും വിശ്വസിക്കുന്നത്. ഇതിലൂടെ ആക്രമണനിരക്ക് 60 മുതല്‍ 80 ശതമാനമാകുന്നുവെന്നും അവര്‍ മുന്നറിയിപ്പേകുന്നു. ഇതിനാല്‍ തന്നെ ലോകം ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു.