ഗാര്‍ഹിക പീഡനങ്ങളെത്തുടര്‍ന്നുള്ള പെണ്‍കുട്ടികളുടെ ആത്മഹത്യ കേരളത്തില്‍ നിത്യ സംഭവമായിരിക്കുകയാണ്.
ഏറ്റവുമൊടുവില്‍ കൊല്ലം സ്വദേശി സുവ്യ എന്ന യുവതിയാണ് ഗാര്‍ഹികപീഡനത്തെത്തുടര്‍ന്ന് ജീവിതം അവസാനിപ്പിച്ചത്.
ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും പീഡനം സഹിക്കാതെയാണ് ജീവനൊടുക്കുന്നതെന്ന് കൊല്ലം സ്വദേശി സുവ്യയുടേതായി പുറത്തെത്തിയ ഓഡിയോ ക്ലിപ്പില്‍ വ്യക്തമായിരുന്നു.
ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഡോ. അനുജ ജോസഫ്.
ഒരു വിവാഹം ഫ്ലോപ്പ് ആയാല്‍ ജീവിതത്തിന്റെ അവസാനമൊന്നുമല്ലെന്നു പെങ്കൊച്ചുങ്ങളെ ഇനിയെങ്കിലും നിങ്ങള്‍ ഒന്നു തിരിച്ചറിയൂ എന്നാണ് ഡോ. അനുജ പറയുന്നത്.
ഡോ.അനുജയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം…
“ഒരു ആത്മഹത്യ കൊണ്ടു തീരുമോ മാഷേ നിങ്ങളുടെ പ്രശ്നങ്ങൾ?
അതില്ല, എങ്കിലും ഈ ടെൻഷൻ നിറഞ്ഞ ജീവിതം വയ്യ,ആരും മനസിലാക്കുന്നില്ല,
പിന്നെ ഒരേ ഒരു വഴി മാത്രം!
ബൈ പറഞ്ഞു പോകുന്ന ഏർപ്പാടായിരിക്കും അല്ലെ,
സത്യത്തിൽ ആരാ ശെരിക്കും fool ആകുന്നെ,രണ്ടു ദിവസം കഴിഞ്ഞു നിങ്ങളുടെ ബന്ധുക്കാരും അയൽക്കാരും സങ്കടം പറച്ചിൽ നിർത്തി അവരോരുടെ വഴിക്കു പോകും.
പിന്നെ വെറും ചുമർചിത്രമായി അവശേഷിക്കും,അപ്പനും അമ്മയും ഉണ്ടേൽ അവർക്കൊരു തീരാവേദനയും സമ്മാനിക്കാം,അത്രയുള്ളു”
കഴിഞ്ഞ ദിവസം കൊല്ലത്തു ആത്മഹത്യ ചെയ്ത സുവ്യയെന്ന പെൺകുട്ടിയോടു ഉള്ളിൽ ഒരു അമർഷം തോന്നാതിരുന്നില്ല.
MCA ബിരുദദാരി, ഒരു മകനുണ്ട്, ഭർത്താവിന്റെ അമ്മ തെറി വിളിച്ചപ്പോൾ, (ഏറെ നാളുകളായി അവർക്കി തെറി വിളി അസ്തികത ഉണ്ടായിരുന്നു പോലും )
കെട്ടിയോൻ നോക്കി നിന്നു( അതല്ലേലും അമ്മയും നാത്തൂന്മാരും ഭരണം ഏറ്റെടുക്കുന്ന വീടുകളിൽ കെട്ടിയോൻ വെറും…)
സഹിക്കാൻ വയ്യാതെ പെങ്കൊച്ചു പോയി ജീവൻ കളയുന്നു.
ആർക്കാ നഷ്ടം,
ഒരു വിവാഹം ഫ്ലോപ്പ് ആയാൽ ജീവിതത്തിന്റെ അവസാനമൊ ന്നുമല്ലെന്നു പെങ്കൊച്ചുങ്ങളെ ഇനിയെങ്കിലും നിങ്ങൾ ഒന്നു തിരിച്ചറിയൂ,
ജീവിക്കാൻ ഒരു തിരി യെങ്കിലും അവശേഷിക്കും, അതിൽ നിന്നും തുടങ്ങുക.
അടക്കി ഒതുക്കി വേദനകൾ വിഴുങ്ങേണ്ട ആവശ്യമില്ല ,
ജീവിതം നിങ്ങളുടെ കയ്യിൽ ആണ്.
Adjustment ഒരു പരിധി വരെയൊക്കെയാകാം, അതിനുമപ്പുറത്തു നിങ്ങളെന്ന വ്യക്തിക്കു വിലയുണ്ടെന്നു തിരിച്ചറിയുക,
ബന്ധങ്ങൾ ശ്വാസം മുട്ടിക്കുവാൻ തുടങ്ങുമ്പോൾ, ആ ബന്ധനങ്ങളിൽ നിന്നു മോചിതരാകാൻ ശ്രമിക്കുക, അല്ലാതെ ജീവിതത്തിൽ നിന്നും ഓടി ഒളിക്കുകയല്ല വേണ്ടത്.
ജീവിതത്തിലെ കയ്പ്പേറിയ അനുഭവങ്ങളിൽ കൂടി മക്കൾ നടക്കുമ്പോൾ, അവരുടെ വേദനകൾക്കു നേരെ കണ്ണടക്കുന്ന ശീലം ഇനിയെങ്കിലും മാതാപിതാക്കന്മാർ അവസാനിപ്പിക്കുക.
തൊട്ടതിനും പിടിച്ചതിനുമൊക്കെ പോയി വഴക്കുണ്ടാക്കണം എന്നല്ല, ഇവിടെ സുവ്യ ക്കു മുന്നോട്ടു പോകാൻ ഒരു രീതിയിലും സാധിക്കുന്നില്ല എന്നവെണ്ണം അവർ audio message അയച്ചിട്ടും ആരിൽ നിന്നും കാര്യമായ mental support ലഭിച്ചില്ല എന്നു വേണം കരുതാൻ.
ജീവിതത്തെ സ്നേഹിക്കുക, അതു മനോഹരമാണ്,പ്രശ്നങ്ങളെ നേരിടാനുള്ള മനോഭാവം ഉണ്ടാകണം,ഇനിയിപ്പോൾ കെട്ടിയോൻ ആയാലും കെട്ടിയോൾ ആയാലും കൂടെ ബാക്കി കഥാപാത്രങ്ങൾ ആയ അമ്മായിയമ്മ, നാത്തൂൻ ടീം,മനസ്സമാധാനം തരാത്ത ഇജാതി അവതാരങ്ങളോട് ബൈ പറയേണ്ടതിനു പകരം ജീവിതത്തോട് No പറയല്ലേ 🙏