വാഷിംഗ്ടണ്‍: മാധ്യമ ഭീമൻ റുപർട്ട് മർഡോക്കിൽനിന്നു വിവാഹമോചനം തേടി നടിയും മോഡലുമായ ജെറി ഹാൾ ഹർജി സമർപ്പിച്ചു.
കാലിഫോർണിയയിലെ കോടതിയിലാണു ഹർജി നൽകിയിരിക്കുന്നത്. 91കാരനായ മർഡോക്കിന്റെ നാലാം വിവാഹമോചനമാണിത്.
റോളിംഗ് സ്റ്റോണ്‍സ് താരം മിക് ജാഗറുമായുള്ള ദീർഘകാലബന്ധം ഉപേക്ഷിച്ചശേഷമാണ് 66കാരിയായ ജെറി മർഡോക്കിനെ വിവാഹം ചെയ്തത്.
ഫോക്സ് ന്യൂസ്, വാൾ സ്ട്രീറ്റ് ജേർണൽ, ദി സണ്‍, ദി ടൈംസ് എന്നിവയുൾപ്പെടുന്ന വൻ മാധ്യമ സാമ്രാജ്യത്തിന്റെ ഉടമയാണു മർഡോക്ക്.
ഓസ്ട്രേലിയൻ ഫ്ളൈറ്റ് അറ്റൻഡന്റ് പട്രീഷ്യ ബുക്കർ (1956-67), സ്കോട്ടിഷ് മാധ്യമപ്രവർത്തക അന്ന മൻ (1967-99), ചൈനീസ് സംരംഭക വെൻഡി ഡെംഗ് (1999-2014) എന്നിവരാണ് മർഡോക്കിന്റെ മുൻ പങ്കാളികൾ.