വിവാഹ വസത്രമണിഞ്ഞ വധു അലങ്കരിച്ച ബസിനുള്ളിൽ ഭർത്താവിനെയുമിരുത്തി ബസ് ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ കൗതുകമാകുന്നു. ചൈനയിലാണ് ഏവരെയും ഒരുപോലെ അമ്പരപ്പിച്ച സംഭവം നടന്നത്.
തന്റെ വീട്ടിൽ നിന്നും ബസുമായി പുറപ്പെട്ട വധു വിവാഹ മണ്ഡപത്തിലേക്കുള്ള യാത്രയിലാണ് ഭർത്താവിനെയും ഒപ്പം കൂട്ടിയത്. ഈ യുവതി ഒരു ബസ് ഡ്രൈവറാണ്. ബലൂണുകളും മറ്റ് അലങ്കാര വസ്തുക്കളും ഉപയോഗിച്ചാണ് ബസ് അണിയിച്ചൊരുങ്ങിയത്. വിവാഹത്തിന്റെ പുതിയ ട്രെൻഡ് ഇതിനോടകം തന്നെ വൈറലാകുകയാണ്.