സിനിമാതാരങ്ങളുടെ വിവാഹനിശ്ചയവും വിവാഹവും എക്കാലത്തും വാര്‍ത്തയാണ്. ഇപ്പോള്‍ ഏറ്റവും പുതുതായി തെന്നിന്ത്യന്‍ താരജോഡികളായ നാഗചൈതന്യയുടെയും സമാന്തയുടെയും വിവാഹനിശ്ചയം കഴിഞ്ഞു. ഹൈദരാബാദില്‍ ഒരു സ്വകാര്യഹോട്ടലില്‍വച്ചായിരുന്നു ചടങ്ങ്. അടുത്തസുഹൃത്തുക്കളും സിനിമയിലെ സൂപ്പര്‍താരങ്ങളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
പ്രശസ്ത ഡിസൈനര്‍ ക്രേഷ ബജാജ് ഒരുക്കിയ സാരിയായിരുന്നു സമാന്ത അണിഞ്ഞിരുന്നത്. ഹിന്ദു ക്രിസ്ത്യന്‍ രീതിയിലാണ് ചടങ്ങ് നടന്നത്. നേരത്തെ സമാന്ത ഹിന്ദു മതം സ്വീകരിച്ചെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കിലും നാഗാര്‍ജുനയുടെ കുടുംബം അത് നിഷേധിച്ചിരുന്നു. നടി സമാന്തയുടെ അമ്മ മലയാളിയാണ്.
യെമായ ചേസാവെ എന്ന തെലുങ്കു ചിത്രത്തിലാണ് നാഗചൈതന്യയും സമാന്തയും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. ഇതിനുശേഷം ഓട്ടോനഗര്‍ സൂര്യ, മനം തുടങ്ങിയ സിനിമകളിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.
തെലുങ്ക് സൂപ്പര്‍താരമായ നാഗാര്‍ജുനയുടെയും ലക്ഷ്മി ദഗുപതിയുടെയും മകനാണ് നാഗചൈതന്യ. നാഗാര്‍ജുന പിന്നീട് ലക്ഷ്മിയുമായി വിവാഹമോചനം നേടുകയും നടി അമലയെ വിവാഹം ചെയ്യുകയുമായിരുന്നു. ഈ ബന്ധത്തില്‍ അവര്‍ക്ക് ഉണ്ടായ മകനാണ് അഖില്‍.