വെഞ്ഞാറമൂട്: നിര്‍ധനയുവതിയുടെ മംഗല്യത്തിനായി മകളുടെ വിവാഹത്തിനായി സ്വരൂപിച്ച പണത്തിന്റെ ഒരു പങ്ക് നല്കി പിരപ്പന്‍കോട് കാവിയാട് ഭരത് ഭവനില്‍ ബാലകൃഷ്ണന് എന്ന സാധാരണക്കാരനാണ് നാടിന് മാതൃകയായി.
വര്‍ഷങ്ങളായി തയ്യല്‍കട നടത്തിപ്പിലൂടെ ഉണ്ടാക്കിയ ധനത്തില്‍ നിന്നും മകളുടെ വിവാഹത്തിന് മുന്‍പ് ഒരു കാരുണ്യ പ്രവൃത്തി എങ്കിലും ചെയ്യണമെന്ന് മനസിലുണ്ടായിരുന്നു.വെഞ്ഞാറമൂട് വയ്യേറ്റ് മംഗലത്ത്കോണത്ത് ശ്രീ മാടന്തമ്പുരാന് ക്ഷേത്രത്തി ല്‍ ഒരു സാധുവിവാഹം നടാക്കാനിരിക്കുന്ന വിവരം അറിഞ്ഞതിനെ തുടര്‍ന്ന് സംഘാടകരുമായി ബന്ധപ്പെട്ട് സാധുവിവാഹത്തിനായി സഹായിക്കാന്‍ ആഗ്രഹമുണ്ടെന്നും ഒരു ലക്ഷം രൂപ വിവാഹം നടക്കുന്ന പെണ്‍കുട്ടിയ്ക്ക് നല്‍കാമെന്നും സമ്മതിയ്ക്കുകയായിരുന്നു.
സാധുവിവാഹത്തി ല്‍ ആര്യനാട് മീനാങ്കല്‍ രാജീവ് ഭവനില്‍ രാജേഷ് , പൊന്നമ്പി തടത്തരികത്ത് വീട്ടില്‍ വി.ആര്.വിദ്യയ്ക്ക് മിന്നുചാര്‍ത്തി. തുടര്‍ന്ന് നടന്ന സാംസ്ക്കാരിക സമ്മേളനം ഡി.കെ.മുരളി എംഎല്‍എ ഉദ്ഘാടാനം നിര്‍വഹിച്ചു.നെല്ലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജിത്.എസ്.കുറുപ്പ് അധ്യക്ഷത വഹിച്ചു.ഉത്സവ കമ്മിറ്റി മുഖ്യ രക്ഷാധികാരി വയ്യേറ്റ്.കെ.സോമന് സ്വാഗതം ആശംസിച്ചു.
ചടങ്ങില്‍ മുഖ്യ അതിഥികളായി ജില്ലാപഞ്ചായത്ത് പ്രസിഡനന്റ് വി.കെ.മധു, പ്രശസ്ത സിനിമാതാരം നോബി എന്നിവര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വൈ.വി.ശോഭകുമാര്‍, അഡ്വ. എസ്.എം.റാസി, ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബാലമുരളി, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എസ്.ഷാജി, നെല്ലനാട് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ബിനു.എസ്.നായര്‍, ശിവസേനാ വാമനപുരം മണ്ഡലം പ്രസിഡന്റ് ഉപേന്ദ്രനാഥ്, വാര്‍ഡ് അംഗങ്ങളായ ഉഷാകുമാരി,പി.അജി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഉത്സവാഘോഷ കമ്മിറ്റി സെക്രട്ടറി എ.അനില്‍കുമാര്‍ കൃതജ്ഞത രേഖപ്പെടുത്തി.