നടൻ ശ്രീനിവാസന്റെ മകനും നടനുമായ ധ്യാൻ ശ്രീനിവാസൻ ഏപ്രിൽ ഏഴിന് വിവാഹിതനാകും. കണ്ണൂർ ബീച്ച് റോഡിലുള്ള വാസവ ക്ളിഫ് ഹൗസിൽ വച്ചാണ് വിവാഹം നടക്കുക. ഏപ്രിൽ പത്തിന് എറണാകുളം ഗോകുലം പാർക്കിൽ വച്ച് വിവാഹസത്കാരം നടക്കും. പാലാ സ്വദേശി അർപ്പിതയാണ് ധ്യാൻ ശ്രീനിവാസന്റെ വധു. തിരുവനന്തപുരം ടെക്നോ പാർക്കിലാണ് അർപ്പിത ജോലി ചെയ്യുന്നത്. സൗഹൃദം പ്രണയത്തിലും വിവാഹത്തിലും എത്തുകയായിരുന്നു. ജനുവരിയിലാണ് വിവാഹം നിശ്ചയിച്ചത്.
ധ്യാൻ ശ്രീനിവാസന്റെ വിവാഹം ഏപ്രിൽ ഏഴിന്; പാലാ സ്വദേശിഅർപ്പിതയാണ് വധു
