ചായക്കടക്കാരന്‍ പെണ്‍മക്കള്‍ക്ക് സ്ത്രീധനമായി നല്‍കിയത് ഒന്നരക്കോടി; വിവാഹത്തിനിടെ നോട്ട് കെട്ടുകള്‍ കൂട്ടിയിട്ട് എണ്ണുന്നതിന്റെ വീഡിയോ വൈറല്‍

weeding_1304

ജ​യ്പു​ർ: പെ​ണ്‍​മ​ക്ക​ൾ​ക്ക് ഒ​ന്ന​ര​ക്കോ​ടി രൂ​പ സ്ത്രീ​ധ​നം ന​ൽ​കി​യ ചാ​യ​ക്ക​ട​ക്കാ​ര​ൻ ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ൽ. രാ​ജ​സ്ഥാ​നി​ലെ കോ​ത്പു​ട്ലി​ക്കു സ​മീ​പം ഹ​ദ്വാ​താ സ്വ​ദേ​ശി​യാ​യ ലീ​ല രാം ​ഗു​ജ്ജ​റി​നു നേ​ർ​ക്കാ​ണ് അ​ന്വേ​ഷ​ണം.

ഈ ​മാ​സം നാ​ലി​നാ​യി​രു​ന്നു ഇ​യാ​ളു​ടെ മ​ക്ക​ളു​ടെ വി​വാ​ഹം. വി​വാ​ഹ​ത്തി​നി​ടെ ഇ​യാ​ൾ നോ​ട്ട് കെ​ട്ടു​ക​ൾ കൂ​ട്ടി​യി​ട്ട് ഉ​ച്ച​ത്തി​ൽ എ​ണ്ണു​ന്ന​തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു. ഗ്രാ​മ​മു​ഖ്യ​ൻ​മാ​രും സ​മു​ദാ​യ നേ​താ​ക്കും നോ​ക്കി​നി​ൽ​ക്കെ​യാ​യി​രു​ന്നു നോ​ട്ടെ​ണ്ണ​ൽ. നോ​ട്ടു​ക​ൾ എ​ണ്ണി​യ​തി​നു​ശേ​ഷം വ​ര​ൻ​മാ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്കു കെ​ട്ടു​ക​ളാ​യി കൈ​മാ​റു​ന്ന​തും വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്നു വ്യ​ക്ത​മാ​ണ്.

ഇ​തേ​തു​ട​ർ​ന്ന് ബു​ധ​നാ​ഴ്ച ഗു​ജ്ജ​റി​ന് ആ​ദാ​യ​നി​കു​തി വ​കു​പ്പ് കാ​ര​ണം​കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി. എ​ന്നാ​ൽ പ​ണ​ത്തി​ന്‍റെ ഉ​റ​വി​ട​ത്തെ സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​യ രേ​ഖ​ക​ൾ ന​ൽ​കാ​ൻ ഇ​യാ​ൾ​ക്കു ക​ഴി​ഞ്ഞി​ല്ല.

കൂ​ടാ​തെ, പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്തെ നാ​ലു പെ​ണ്‍​മ​ക്ക​ളെ വി​വാ​ഹം ചെ​യ്തു ന​ൽ​കി​യ​തി​നും ഗു​ജ്ജ​ർ​ക്കെ​തി​രേ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. വി​വാ​ഹ​ക്ഷ​ണ​ക്ക​ത്തി​ൽ ര​ണ്ടു മ​ക്ക​ളു​ടെ വി​വാ​ഹ​മെ​ന്നാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​തെ​ങ്കി​ലും ആ​റു പെ​ണ്‍​മ​ക്ക​ളു​ടെ വി​വാ​ഹം ന​ട​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ഒ​ളി​വി​ൽ​പോ​യ ഗു​ജ്ജ​ർ​ക്കും കു​ടും​ബ​ത്തി​നും​വേ​ണ്ടി പോ​ലീ​സ് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്നു​ണ്ട്.

Related posts