പാറ്റ്ന: വിവാഹത്തിനു തൊട്ടുമുന്‍പ് കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടർന്ന് വധു വിവാഹത്തിൽനിന്നു പിൻമാറി. ബിഹാറിലെ ഗോപാൽ ഗഞ്ചിൽ വെള്ളിയാഴ്ചയാണ് സംഭവം. ഹർകൗളി സ്വദേശിയായ യോഗേഷ് സിംഗിന്റെ മകളാണ് ഇത്തരത്തിൽ ധീരമായ നിലപാട് സ്വീകരിച്ചത്.
തിലകംചാർത്തൽ ചടങ്ങിനായി പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങൾ വരന്റെ വീട്ടിൽപോയിരുന്നു. ചടങ്ങുകൾക്കിടെ വരന്റെ വീട്ടുകാർ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടു. പണം നൽകാനുള്ള സാന്പത്തിക സ്ഥിതി തങ്ങൾക്കില്ലെന്ന് വധുവിന്റെ വീട്ടുകാർ പറഞ്ഞുനോക്കിയെങ്കിലും വരന്റെ കുടുംബം ചെവിക്കൊണ്ടില്ല. ഇതേതുടർന്ന് തിലകംചാർത്തൽ ചടങ്ങ് മണിക്കൂറുകൾ വൈകി.
സംഭവത്തെ കുറിച്ചറിഞ്ഞ പെണ്‍കുട്ടി കുടുംബാംഗങ്ങളെ ഫോണിൽ ബന്ധപ്പെട്ട് വിവാഹത്തിൽനിന്നു പിൻമാറുന്നതായി അറിയിക്കുകയായിരുന്നു. – See more at: http://www.deepika.com/News_Latest.aspx?catcode=latestin&newscode=204350#sthash.FvipWHZx.dpuf