ആര്‍ഭാടങ്ങളില്ലാതെ ഒരു വിവാഹം! സൂര്യകൃഷ്ണമൂര്‍ത്തിയുടെ മകളുടെ വിവാഹം നടന്നു; വിവാഹത്തിനായി സ്വരൂപിച്ച തുക 20 പാവപ്പെട്ട വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസത്തിന്

wedding

തി​രു​വ​നന്തപു​രം: സൂ​ര്യ​കൃ​ഷ്ണ​മൂ​ർ​ത്തി​യു​ടെ മ​ക​ളു​ടെ വി​വാ​ഹം ആ​ർ​ഭാ​ട​ര​ഹി​ത​മാ​യി ന​ട​ന്നു. ഇ​ന്ന് രാ​വി​ലെ സൂ​ര്യ​കൃ​ഷ്ണ​മൂ​ർ​ത്തി​യു​ടെ വ​സ​തി​യി​ലെ പൂ​ജാ​മു​റി​യി​ൽ വ​ച്ചാ​ണ് ല​ളി​ത​മാ​യ ച​ട​ങ്ങു​ക​ളോ​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൾ സീ​ത​യും ച​ന്ദ​ൻ​കു​മാ​റും വി​വാ​ഹി​ത​രാ​യ​ത്.

മ​ക​ളു​ടെ വി​വാ​ഹ​ത്തി​നാ​യി സ്വ​രൂ​പി​ച്ച തു​ക 20 പാ​വ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം ആ​വ​ശ്യ​ത്തി​ന് വി​നി​യോ​ഗി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. സി​വി​ൽ സ​ർ​വീ​സ് അ​ക്കാ​ദ​മി​യി​ൽ സീ​ത​യ്ക്കൊ​പ്പം പ​രി​ശീ​ല​നം ന​ട​ത്തു​ന്ന ബീ​ഹാ​ർ ഹാ​ജി​പ്പൂ​ർ സ്വ​ദേ​ശി​യാ​ണ് ച​ന്ദ​ൻ​കു​മാ​ർ. മ​ക​ളു​ടെ വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് സൂ​ര്യ​കൃ​ഷ്ണ​മൂ​ർ​ത്തി ത​യാ​റാ​ക്കി​യ വി​വാ​ഹ​ക്ഷ​ണ​ക്ക​ത്ത് ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു.

Related posts