മാവേലിക്കര: നാളെയാണ് ശ്രീജിത്തിന്റെ വിവാഹം. പക്ഷേ, ശ്രീജിത്തിനു വിവാഹത്തിനു എത്തണമെങ്കിൽ അധികൃതർ കഴിയണം. കുവൈറ്റിൽ ജോലി ചെയ്യുന്ന മാവേലിക്കര ഇറവങ്കര ഗീതാഭവനത്തിൽ ശ്രീജിത്ത് യശോധരനാണ് കന്പനി അധികൃതരുടെ കനിവ് കാത്ത് കഴിയുന്നത്.
അവധി ലഭിക്കാത്തതിനാൽ വിവാഹദിവസമായ നാളെ നാട്ടിൽ വരാൻ സാധിക്കാത്ത വിഷമത്തിലാണ് ഈ യുവാവ്. കുവൈറ്റിൽ ഗൾഫ് റെന്റ് കാർപ്പോ കന്പനിയിൽ ജോലി ചെയ്യുന്ന ശ്രീജിത്തിന്റെ വിവാഹം ശിവഗിരി സ്വദേശിനിയുമായാണ്. കന്പനി അധികൃതരുമായി സംസാരിച്ച ശേഷമാണു വിവാഹ തീയതി നിശ്ചയിച്ചത്.
എന്നാൽ ഇപ്പോൾ അവധി നൽകാൻ തയാറല്ലെന്ന നിലപാടിലാണ് കന്പനി. ശ്രീജിത്തിന്റെ വീട്ടുകാർ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് ഇ-മെയിൽ വഴി പരാതി നൽകി. തുടർന്ന് ഇന്ത്യൻ എംബസി വിഷയത്തിൽ ഇടപെട്ടു. ആദ്യം അവധി നൽകാമെന്ന് അധികൃതർ സമ്മതിച്ചെങ്കിലും വീണ്ടും നിലപാട് മാറ്റി. ഇതോടെ രണ്ടാമതും വിദേശകാര്യ മന്ത്രിക്ക് വീട്ടുകാർ പരാതി നൽകി. വിവാഹത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി ശ്രീജിത്തിന്റെ വരവും കാത്തിരിക്കുകയാണ് ശ്രീജിത്തിന്റെ കുടുംബം.