ഇങ്ങനെ വേണം വിവാഹാഘോഷം ! ബിസിനസുകാരന്‍ മകളുടെ വിവാഹം ആഘോഷിച്ചത് ഇങ്ങനെ

wedding_ani_759കര്‍ണാടകയില്‍ മുന്‍ ബിജെപി മന്ത്രിയുടെ മകളുടെ വിവാഹം 500 കോടി മുതല്‍ മുടക്കി നടത്തിയത് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. നോട്ട് നിരോധനത്തെത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങളും അന്വേഷണങ്ങളും ഇതേക്കുറിച്ച് ഉണ്ടാവുകയും ചെയ്തിരുന്നു.

ഇതേ സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് കര്‍ണാടകയിലെ ബിജെപി നേതാവ് ചെയ്തതില്‍ നിന്ന് വളരെ വ്യത്യസ്തമായി മകളുടെ വിവാഹാവസരത്തില്‍ 90 ഭവനരഹിതര്‍ക്ക് ഭവനം നിര്‍മ്മിച്ച് നല്‍കാന്‍ മഹാരാഷ്ട്രക്കാരനായ മനോജ് മുനോദ് എന്ന ബിസിനസുകാരന്‍ തീരുമാനിച്ചിരിക്കുന്നത്.

വിവാഹത്തിന്റെ ആര്‍ഭാടങ്ങളും അനാവശ്യ ചെലവുകളും മാറ്റി വച്ച്  ഭവനരഹിതരായ ഏതാനും പേര്‍ക്ക് സ്‌നേഹക്കൂടൊരുക്കാന്‍ തീരുമാനിക്കുകയായിരുന്നു മുനോദും കുടുംബാംഗങ്ങളും.  80 ലക്ഷത്തോളം രൂപയുടെ ആഘോഷങ്ങള്‍ വിവാഹവുമായി ബന്ധപ്പെട്ട് ചെലവഴിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീടാണ് ആ തുക ഭവനരഹിതര്‍ക്കായി ചെലവഴിക്കാന്‍ തീരുമാനിച്ചത്.

മുനോദിന്റെ മകളും വധുവുമായ ശ്രേയ പൂര്‍ണ്ണ പിന്തുണയുമായി കൂടെയുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. അനാവശ്യ ചെലവുകള്‍ ഒഴിവാക്കിക്കൊണ്ടുള്ള പിതാവിന്റെ ഈ പ്രവര്‍ത്തിയില്‍ തനിക്ക് സന്തോഷവും അഭിമാനവും  മാത്രമേ ഉള്ളുവെന്ന് ശ്രേയയും പറയുന്നു.

Related posts