തെളിവ് വേണ്ടേ..! ഭാര്യയുടെ വിവാഹത്തിന് വീഡിയോഗ്രാഫറുമായി ഭര്‍ത്താവ് ക്ഷേത്രനടയില്‍; പുതിയ ഭര്‍ത്താവിനൊപ്പം പോകാനാണ് തീരുമാനമെന്ന് ഭാര്യ പോലീസിനോട്

weddingഗുരുവായൂര്‍: ക്ഷേത്രനടയില്‍ ഭാര്യ വിവാഹിതയാകുന്നത്് തടയാന്‍ ഭര്‍ത്താവെത്തി. ഞായറാഴ്ച രാവിലെ ക്ഷേത്രസന്നിധിയില്‍ തിരുവന്തപുരം ആറ്റിങ്ങല്‍ സ്വദേശിനിയുടെ വിവാഹം തടയാനാണ് ഭര്‍ത്താവ് എത്തിയത്. രാവിലെ കിഴക്കേനടയിലെ ദീപസ്തംഭത്തിനു സമീപം താലികെട്ടുന്നതിനിടെ ഭര്‍ത്താവ് വീഡിയോഗ്രാഫറുമായെത്തി ഭാര്യയുടെ വിവാഹം ചിത്രീകരിക്കുകയും ബഹളംവയ്ക്കുകയും ചെയ്തു. ഇതോടെ ആള്‍ക്കാര്‍ കാര്യമെന്തന്നറിയാതെ തടിച്ചുകൂടി. തുടര്‍ന്ന് പോലീസ് എത്തി ഇരുകൂട്ടരേയും ടെമ്പിള്‍ സ്‌റ്റേഷനിലേക്കു കൊണ്ടുപോയി.

ഭര്‍ത്താവുമായി ആറു വര്‍ഷമായി പിരിഞ്ഞ് കഴിയുകയായിരുന്നുവെങ്കിലും നിയമപരമായി വിവാഹമോചനം നേടിയിരുന്നില്ല. ഇവര്‍ക്ക് ഒരുമകളുമുണ്ട്. മകള്‍ അമ്മക്കൊപ്പമാണ് താമസം. ഭാര്യയുമായി പിരിയാന്‍ നിയമസാധുത ഉണ്ടാക്കാനായാണ് വിവാഹം വീഡിയോയില്‍ പകര്‍ത്താന്‍ ഭര്‍ത്താവെത്തിയിതെന്നു പറയുന്നു. പുതിയ ഭര്‍ത്താവിനൊപ്പം പോകാനാണ് തീരുമാനം എന്നറിഞ്ഞതോടെ പിന്നീട് പോലീസ് ഇവരെ വിട്ടയച്ചു.

Related posts