‘മെയ്ഡ് ഫോര്‍ ഈച്ച് അതര്‍’! കണ്ടവരെല്ലാം പറഞ്ഞു, ഈ വിവാഹം നടക്കുന്നത് സ്വര്‍ഗ്ഗത്തിലാണ്!

3BB54D2500000578-0-image-a-27_1483062456974ഭിന്നശേഷിക്കാരും ഫിന്‍ലന്‍ഡ് സ്വദേശികളുമായ ജോ- സോളി പ്രണയജോഡികളുടെ വിവാഹമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. നീണ്ട എട്ടു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇവര്‍ വിവാഹ ജീവിതത്തിലേയ്ക്ക് പ്രവേശിക്കുന്നത്.

ആദ്യ കാഴ്ചയില്‍ തന്നെ തങ്ങള്‍ പരസ്പരം ഇഷ്ടപ്പെട്ടിരുന്നെന്നും വിവാഹം കഴിയ്ക്കാന്‍ തീരുമാനിച്ചിരുന്നെന്നും ഇവര്‍ പറഞ്ഞു. ഇക്കഴിഞ്ഞ മേയിലാണ് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. തങ്ങളുടെ ജീവിതം ഇതേ ശാരീരികാവസ്ഥയിലുള്ള മറ്റുള്ളവര്‍ക്കും പ്രചോദനമായിത്തീരട്ടെ എന്ന ആഗ്രഹത്തോടെയാണ് ഫോട്ടോകളും വാര്‍ത്തകളും ഷെയര്‍ ചെയ്യുന്നതെന്നും ദമ്പതികള്‍ പറഞ്ഞു.

3BB54D0900000578-4075076-At_one_point_Joe_could_be_seen_tenderly_kissing_the_hand_of_his_-a-1_1483218758838

ആര്‍ഭാടവും ആഘോഷവും ഒട്ടും കുറയ്ക്കാതെയാണ് ബന്ധുക്കളും സുഹൃത്തുക്കളും ഇവരുടെ വിവാഹം നടത്തിയത്. വര്‍ണ്ണശബളവും അത്യന്തം മനോഹരവുമായ രീതിയിലാണ് ഇരുവരുടെയും വിവാഹം നടന്നത്. നാലാളറിയുന്ന രീതിയില്‍ തങ്ങളുടെ വിവാഹം നടത്തണമെന്നത് വര്‍ഷങ്ങളായുള്ള തങ്ങളുടെ ആഗ്രഹമായിരുന്നെന്നും ഇവര്‍ വ്യക്തമാക്കി.

3BB54D3200000578-4075076-The_newlyweds_enjoyed_a_kiss_after_exchanging_rings_made_from_vi-a-3_1483218759320

തങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങള്‍ക്ക് സാക്ഷികളാകാന്‍ എത്തിയ എല്ലാവര്‍ക്കും നന്ദി പറയാനും നവദമ്പതികള്‍ മറന്നില്ല. ഇത്രയും നിഷ്‌ക്കളങ്കമായ വിവാഹത്തിന് സാക്ഷികളാകാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നാണ് ഇരുവരുടെയും വിവാഹ സത്ക്കാരത്തില്‍ പങ്കെടുത്തവര്‍ ഒന്നടങ്കം പറഞ്ഞത്.

Related posts