വിപുലമായ ആചാരങ്ങളും അനുഷ്ടാനങ്ങളും ഉള്‍ക്കൊള്ളിച്ചാണ് ഇന്ത്യയില്‍ വിവാഹ ചടങ്ങുകള്‍ നടക്കാറുള്ളത്. വ്യത്യസ്തമായ തീമുകള്കൊണ്ട് ശ്രദ്ധേയമായ വിവാഹങ്ങള്‍ക്കും നമ്മള് സാക്ഷ്യം വഹിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ വൈറലായ പലതരം കല്യാണ വീഡിയോകളുണ്ട്.
ഇത്തരത്തില്‍ വ്യത്യസ്തമായ ഒരു വിവാഹ നിശ്ചയ ചടങ്ങാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. പറക്കുന്ന മാലാഖമാരുള്പ്പടെ വൈവിധ്യമാര്‍ന്ന പലതരം കൗതുക കാഴ്ചകള്‍ അവതരിപ്പിച്ച ചടങ്ങാണ് സൈബര്‍ ലോകത്തിനെ ചൊടുപ്പിച്ചത്.
ഇന്‍സ്റ്റാഗ്രാം യുസറായ നിഖിത ചതുര്‍വേദിയാണ് ചടങ്ങിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ചത്. പറക്കുന്ന മാലാഖമാരുടെ പ്രതീകമായി വെളുത്ത വസ്ത്രം ധരിച്ചെത്തിയ സ്ത്രീകളെ ഹാളിന് മുകളില്‍ തൂക്കിയിരിക്കുന്നു. മുകളില്‍ നിന്ന് പതുക്കെ ഇറങ്ങുമ്പോള്‍ ദമ്പതികള്‍ക്കുള്ള മോതിരങ്ങളടങ്ങിയ ട്രേകളും ഇവര്‍ കൈയില്‍ പിടിച്ചിരുന്നു.
കഴിഞ്ഞ മാസം പങ്കുവെച്ച വീഡിയോ രണ്ട് മില്ല്യണ്‍ ആളുകളാണ് കണ്ടത്. 35,000ത്തിലധികം ലൈക്കുകളും വീഡിയോക്ക് ലഭിച്ചു. വീഡിയോയെ വിമര്‍ശിച്ച് ആയിരങ്ങളാണ് രംഗത്തെത്തുന്നത്. പണകോയ്മ കാണിക്കാന്‍ മനുഷ്യനെ ഇത്തരം താരംതാഴ്ത്തലിന് വിധേയരാക്കരുതെന്ന അഭിപ്രായങ്ങളും ഉയര്‍ന്നിരുന്നു. അപകടകരവും മനുഷത്വരഹിതമായ പ്രകടനമാണ് നടന്നതെന്ന കമന്റുകളും കാണാം.
വിമര്‍ശനങ്ങള്‍ കടുത്തതോടെ വിശദീകരണവുമായി നിഖിത രംഗത്തെത്തിയിരുന്നു. യുവതികള്‍ ഇത്തരം കായികാഭ്യാസ പ്രകടനങ്ങളില്‍ പരിശീലനം ലഭിച്ചവരാണെന്നും. ഇവരുടെ സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചിരുന്നതായും യുസര്‍ വ്യക്തമാക്കി. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.