വിവാഹ വാർഷികം മാലദ്വീപിൽ ആഘോഷിച്ച് ഐശ്വര്യാ റായിയും അഭിഷേക് ബച്ചനും. തങ്ങളുടെ 12-)ം വിവാഹവാർഷികമാണ് മകൾക്കൊപ്പം താരദമ്പതികൾ മാല ദ്വീപിലെ നിയാമയിൽ ആഘോഷിച്ചത്. ഇവിടെ നിന്നുള്ള ചിത്രങ്ങൾ താരങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
2007ലാണ് ഇരുവരും വിവാഹിതരായത്. 2010ൽ പുറത്തിറങ്ങിയ മണിരത്നം ചിത്രം രാവണിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്. വർഷങ്ങൾക്കു ശേഷം ഗുലാബ് ജാമുൻ എന്ന ചിത്രത്തിലൂടെ ഒന്നിച്ച് അഭിനയിക്കുവാൻ ഒരുങ്ങുകയാണ് ഇരുവരും. അനുരാഗ് കശ്യപാണ് ചിത്രം സംവിധാനം ചെയ്യുന്നത്.