തഴവ : വിജയഭവനിൽ വിജയൻ -രമണി ദമ്പതികളുടെ മുപ്പതാം വിവാഹവാർഷികം ഒരു നാടാകെ ഒന്നിച്ചാഘോഷിക്കുന്ന കാഴ്ചയാണ് തഴവ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രനടയിൽ നടന്നത്.
ഭൂമിക്കു തണലേകാൻ ക്ഷേത്രവളപ്പിൽ വൃക്ഷതൈ നടുകയും അവിടെയെത്തിയ ആളുകൾക്ക് മുന്നൂറോളം വൃക്ഷതൈവിതരണം ചെയ്യുകയും ചെയ്താണ് ഇവർ വിവാഹ വാർഷികം ആഘോഷിച്ചത്. വനമിത്ര പുരസ്കാരജേതാവും കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സംസ്ഥാന ചെയർമാനുമായ സുമൻജിത്ത്മിഷക്ക് വൃക്ഷതൈ നൽകിക്കൊണ്ടാണ് ചടങ്ങുകൾക്ക് തുടക്കമായത്.
മാതാപിതാക്കളുടെ വിവാഹവാർഷികം ഇങ്ങനെ ആഘോഷിക്കുവാൻ തീരുമാനിച്ചത് മക്കളായ രതീഷ്, വിനേഷ് , മരുമകൾ രേവതി എന്നിവർ ചേർന്നാണ്. ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് അനിൽകുമാർ, മുൻ ഗ്രാമപഞ്ചായത്ത് അംഗം ഖലീലുദീൻ പൂയപ്പള്ളി, പൊതുപ്രവർത്തകൻ പ്രകാശ് പാപ്പാടി, ദേവസ്വം പ്രതിനിധി രമണൻ, കാടൊരുക്കാം കൂടുതീർക്കാം എന്ന വാട്സ്ആപ്പ് കൂട്ടായ്മയിലെ അംഗങ്ങൾ തുടങ്ങി നൂറുകണക്കിനാളുകൾ ചടങ്ങിന് സാക്ഷിയായി .