ഏവർക്കും പ്രിയപ്പെട്ട താര സഹോദരങ്ങളാണ് അനു മോഹനും വിനു മോഹനും. ഇപ്പോഴിതാ അനു മോഹൻ തന്റെ വിവാഹം നടന്നത് എങ്ങനെയാണെന്ന് പറഞ്ഞതാണ് വൈറലാകുന്നത്.
ഞങ്ങൾ കുഞ്ഞിലെ അറിയുന്ന ആൾക്കാരാണ്. എന്റെ സെക്കന്റ് തേർഡ് കസിനായി വരും. ഞങ്ങൾ വളരെ കുഞ്ഞിലെ അറിയുന്നതാണ്, പക്ഷേ എപ്പോഴാണ് അങ്ങോട്ടും ഇങ്ങോട്ടും പ്രണയം തോന്നിയത് എന്ന് ചോദിച്ചാൽ അറിയില്ല.
അങ്ങോട്ടുമിങ്ങോട്ടും പറയാതെ തന്നെ ഗ്രാജുവലി മനസിലായി. എട്ട് വർഷത്തോളം പ്രണയിച്ചു. 26 വയസൊക്കെ ആയപ്പോഴാണ് ഞാൻ ജോലി ചെയ്ത് നിൽക്കുകയാണ്, സിനിമ സ്ട്രഗിളിംഗ് സ്റ്റേജിൽ നിൽക്കുകയാണ്. അപ്പോൾ ഞാൻ വിചാരിച്ചു ഇപ്പോൾ വീട്ടിൽ പറഞ്ഞാൽ എന്തായാലും രണ്ട് വർഷം കിട്ടും.
എന്തായാലും കോൺഫ്ളിക്റ്റ് വരുമല്ലോ. അമ്മ സമ്മതിച്ചാലും അവളുടെ വീട്ടിൽ നോക്കുമ്പോൾ സിനിമക്കാർ എന്ന് പറയുമ്പോൾ ചിലർക്ക് ഉണ്ടാവുന്ന തെറ്റിദ്ധാരണകൾ ഇല്ലേ. ഇതൊക്കെ പറഞ്ഞ് വഴക്കൊക്കെ കഴിഞ്ഞ് രണ്ട് വർഷം സമയമെടുക്കും.
ഞാൻ പ്ലാൻ ചെയ്യുകയാണ് 26 ൽ പറയാം 27, 28, 29 മൂന്ന് വർഷം കൊണ്ട് കൊട്ടിക്കലാശം കഴിഞ്ഞ് 29 വയസിൽ കല്യാണം കഴിക്കാം എന്ന് വിചാരിച്ചിട്ടാണ് ഒരു ദിവസം രാത്രി അമ്മയോട് പറഞ്ഞത്. അപ്പോൾ അമ്മ ആര് അവളോ, ഓക്കെ എന്ന് പറഞ്ഞു.
അമ്മ ഞെട്ടിയില്ല. നീ നിന്റെ സിനിമാ പരിപാടികൾ നോക്ക് എന്ന് പറഞ്ഞു. അടുത്ത ദിവസം കുറച്ച് വൈകിയാണ് ഞാൻ എണീറ്റത്. എട്ട് ഒൻപത് മണിക്ക് ഉണർന്ന് വന്നപ്പോൾ അമ്മ എന്നോട് ആദ്യം പറഞ്ഞത് എടാ ഞാൻ അവളുടെ വീട്ടിൽ വിളിച്ചിരുന്നു, നമുക്ക് അടുത്ത മാസം എൻഗേജ്മെന്റ് നടത്താം എന്ന് അങ്ങനെയായിരുന്നു ഞങ്ങളുടെ കല്യാണം എന്ന് അനു മോഹൻ പറഞ്ഞു.