പണിപാളി! പതിനേഴുകാരിയെ വിവാഹം ചെയ്തു; വരനും ബന്ധുക്കളും അറസ്റ്റില്‍; ക്‌ഷേത്രത്തില്‍ നല്‍കിയത് മറ്റാരുടെയോ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്; ചേര്‍ത്തലയില്‍ നടന്ന സംഭവം ഇങ്ങനെ…

ചേ​​ർ​​ത്ത​​ല: പ്രാ​​യ​​പൂ​​ർ​​ത്തി​​യാ​​കാ​​ത്ത പെ​​ണ്‍​കു​​ട്ടി​​യെ വി​​വാ​​ഹം ക​​ഴി​​ച്ചെ​​ന്ന പ​​രാ​​തി​​യി​​ൽ യു​​വാ​​വി​​നെ​​യും സ​ഹാ​യം ചെ​യ്ത ബ​​ന്ധു​​ക്ക​​ളെ​​യും പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. ത​​ണ്ണീ​​ർ​​മു​​ക്കം പ​​ഞ്ചാ​​യ​​ത്ത് നാ​​ലാം​​വാ​​ർ​​ഡ് തെ​​ക്കേ​​മ​​ഠ​​ത്തി​​ൽ​​ചി​​റ സോ​​മ​​ജി​​ത്ത് (32), സ​​ഹോ​​ദ​​ര​​ൻ സോ​​മ​​ലാ​​ൽ (35), സ​​ഹോ​​ദ​​രി ആ​​ശ (25), ഇ​​വ​​രു​​ടെ ഭ​​ർ​​ത്താ​​വ് വി​​നോ​​ദ് ഭാ​​സ്ക​​ർ (30) എ​​ന്നി​​വ​​രാ​​ണ് പോ​​ലീ​​സ് പി​​ടി​​യി​​ലാ​​യ​​ത്. ഇ​​വ​​രെ കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി. അ​​റ​​സ്റ്റി​​ലാ​​യ ആ​​ശ​​യ്ക്കു കോ​​ട​​തി ജാ​​മ്യം അ​​നു​​വ​​ദി​​ച്ചു. മ​​റ്റു​​ള്ള​​വ​​രെ റി​​മാ​​ൻ​​ഡ് ചെ​​യ്തു. ചേ​​ർ​​ത്ത​​ല സ്വ​​ദേ​​ശി​​നി​​യാ​​യ പെ​​ണ്‍​കു​​ട്ടി​​യെ കാ​​ണാ​​നി​​ല്ലെ​​ന്നു കാ​​ട്ടി അ​മ്മ ക​​ഴി​​ഞ്ഞ ദി​​വ​​സം പോ​​ലീ​​സി​​ൽ പ​​രാ​​തി ന​​ൽ​​കി​​യി​​രു​​ന്നു.

സോ​​മ​​ജി​​ത്തു​​മാ​​യി അ​​ടു​​പ്പ​​മു​​ള്ള​​താ​​യി വി​​വ​​രം ല​​ഭി​​ച്ച​​തി​​നെ​ത്തു​​ട​​ർ​​ന്ന് ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ ന​​ഗ​​ര​​ത്തി​​നടു​​ത്തു​​ള്ള ക്ഷേ​​ത്ര​​ത്തി​​ൽ ഇ​രു​വ​രും വി​​വാ​​ഹി​​ത​​രാ​​യ​​താ​​യി അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ ബോ​​ധ്യ​​പ്പെ​​ട്ട​​താ​​യി പോ​​ലീ​​സ് പ​​റ​​ഞ്ഞു. പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ര​​ക്ഷി​​താ​​ക്ക​​ൾ ന​​ൽ​​കി​​യ രേ​​ഖ​​യി​​ൽ 2000 ഓ​​ഗ​​സ്റ്റ് ഏ​​ഴി​​നാ​​ണു കു​​ട്ടി ജ​​നി​​ച്ച​​തെ​​ന്നു രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ള്ള​​തെ​​ന്നും ക്ഷേ​​ത്ര​​ത്തി​​ൽ മ​​റ്റാ​​രു​​ടെ​​യോ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റി​​ന്‍റെ പ​​ക​​ർ​​പ്പാ​​ണ് ന​​ൽ​​കി​​യ​​താ​​യാ​​ണ് സൂ​​ച​​ന​​യെ​​ന്നും പോ​​ലീ​​സ് പ​​റ​​ഞ്ഞു.

ശൈ​​ശ​​വ വി​​വാ​​ഹ നി​​രോ​​ധ​​ന നി​​യ​​മ പ്ര​​കാ​​ര​​മാ​​ണു കേ​​സെ​​ടു​​ത്ത​​തെ​​ങ്കി​​ലും പി​​ന്നീ​​ടു രേ​​ഖ​​ക​​ൾ തി​​രു​​ത്തി​​യ​​തി​​നു കൂ​​ടു​​ത​​ൽ വ​​കു​​പ്പു​​ക​​ൾ ചു​​മ​​ത്തി​​യാ​​ണു കോ​​ട​​തി​​യി​​ൽ പോ​​ലീ​​സ് റി​​പ്പോ​​ർ​​ട്ട് സ​​മ​​ർ​​പ്പി​​ച്ച​​തെ​​ന്ന് എ​​സ്ഐ ജെ. ​​അ​​ജി​​ത്ത്കു​​മാ​​ർ പ​​റ​​ഞ്ഞു. കൊക്കോ​​ത​​മം​​ഗ​​ല​​ത്തെ സോ​​മ​​രാ​​ജി​​ന്‍റെ വീ​​ട്ടി​​ൽ​നി​​ന്നാ​​ണ് ഇ​​വ​​രെ ക​​സ്റ്റ​​ഡി​​യി​​ൽ എ​​ടു​​ത്ത​​ത്. മാ​​യി​​ത്ത​​റ ജു​​വ​​നൈ​​ൽ ഹോ​​മി​​ൽ ക​​ഴി​​യു​​ന്ന പെ​​ണ്‍​കു​​ട്ടി​​യെ വൈ​​ദ്യ പ​​രി​​ശോ​​ധ​​ന​​യ്ക്കു വി​​ധേ​​യ​​യാ​​ക്കി. വി​​വാ​​ഹം ന​​ട​​ന്ന ക്ഷേ​​ത്ര​​ത്തി​​ൽ ന​​ൽ​​കി​​യ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റി​​ന്‍റെ പ​​ക​​ർ​​പ്പും വി​​വാ​​ഹ ര​​ജി​​സ്റ്റ​​റും പോ​​ലീ​​സ് വി​​ശ​​ദ​​മാ​​യി പ​​രി​​ശോ​​ധി​​ച്ചു തി​​രു​​ത്ത​​ൽ വ​​രു​​ത്ത​​രു​​തെ​​ന്നു നി​​ർ​​ദേ​​ശം ന​​ൽ​​കി​​യാ​​ണു മ​​ട​​ക്കി ന​​ല്കി​​യ​​ത്.

Related posts