ചൈ​ന​യി​ൽ വി​വാ​ഹം ക​ഴി​ക്കാ​ൻ സ്ത്രീ​ക​ളെ കി​ട്ടാ​നി​ല്ല! വി​ദേ​ശ​വ​നി​ത​ക​ളെ തേ​ടാ​ൻ നി​ർ​ദേ​ശം

ബെ​യ്ജിം​ഗ്: ചൈ​ന​യി​ൽ വി​വാ​ഹം ക​ഴി​ക്കാ​ൻ സ്ത്രീ​ക​ളെ കി​ട്ടാ​നി​ല്ലാ​ത്ത അ​വ​സ്ഥ​യ്ക്കു പ​രി​ഹാ​രം നി​ർ​ദേ​ശി​ച്ച് രാ​ജ്യ​ത്തെ ഒ​രു പ്ര​ഫ​സ​ർ രം​ഗ​ത്ത്. വി​വാ​ഹി​ത​രാ​കാ​തെ ക​ഴി​യു​ന്ന 35 ദ​ശ​ല​ക്ഷം പു​രു​ഷ​ന്മാ​ർ ത​ങ്ങ​ൾ​ക്ക് അ​നു​യോ​ജ്യ​രാ​യ പ​ങ്കാ​ളി​ക​ളെ ക​ണ്ടെ​ത്താ​ൻ വി​ദേ​ശ​വ​നി​ത​ക​ളെ ആ​ശ്ര​യി​ക്ക​ണ​മെ​ന്നാ​ണ് ചൈ​ന​യി​ലെ ഷി​യാ​മെ​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ സ്കൂ​ൾ ഓ​ഫ് ഇ​ക്ക​ണോ​മി​ക്സി​ലെ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റാ​യ ഡിം​ഗ് ചാ​ങ്ഫെ നി​ർ​ദേ​ശി​ക്കു​ന്ന​ത്.

റ​ഷ്യ, കം​ബോ​ഡി​യ, വി​യ​റ്റ്നാം, പാ​ക്കി​സ്ഥാ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള സ്ത്രീ​ക​ളെ വി​വാ​ഹം ക​ഴി​ക്കു​ന്ന​ത് ചൈ​ന​യി​ലെ പു​രു​ഷ​ന്മാ​ർ​ക്കു പ​രി​ഗ​ണി​ക്കാ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്നു. പ്ര​ഫ​സ​റു​ടെ നി​ർ​ദേ​ശം ചൈ​ന​യി​ലെ സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി.

പു​രു​ഷ​ന്മാ​ർ ഈ ​നി​ർ​ദേ​ശ​ത്തോ​ടു യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ച്ചെ​ങ്കി​ലും സ്ത്രീ​ക​ളി​ലേ​റെ​യും വി​യോ​ജി​പ്പാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വി​വാ​ഹ​ത്തി​നാ​യി വി​ദേ​ശ​യു​വ​തി​ക​ളെ കൊ​ണ്ടു​വ​രു​ന്ന​ത് മ​നു​ഷ്യ​ക്ക​ട​ത്തി​നു സ​മാ​ന​മാ​ണെ​ന്നാ​ണു സ്ത്രീ​ക​ളു​ടെ വാ​ദം. ഭാ​ഷാ​പ​ര​മാ​യും സാം​സ്കാ​രി​ക​പ​ര​മാ​യും ദ​ന്പ​തി​ക​ൾ ത​മ്മി​ൽ അ​ക​ലം വ​രു​മെ​ന്ന​തി​നാ​ൽ കു​ടും​ബ​ബ​ന്ധ​ങ്ങ​ളി​ൽ വി​ള്ള​ൽ വീ​ഴാ​നു​ള്ള സാ​ധ്യ​ത അ​ധി​ക​മാ​ണെ​ന്ന അ​ഭി​പ്രാ​യ​വും ഉ​യ​ർ​ന്നു.

യു​വാ​ക്ക​ൾ​ക്കു വി​വാ​ഹം ക​ഴി​ക്കാ​ൻ പ​ങ്കാ​ളി​ക​ളെ കി​ട്ടാ​ത്ത​തി​നു പ്ര​ധാ​ന കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത് ചൈ​ന​യി​ലെ ജ​ന​സം​ഖ്യ​യി​ൽ സ്ത്രീ-​പു​രു​ഷ അ​നു​പാ​ത​ത്തി​ലെ വ​ലി​യ വ്യ​ത്യ​സ​മാ​ണ്. 2020ലെ ​ദേ​ശീ​യ ജ​ന​സം​ഖ്യാ സെ​ൻ​സ​സ് പ്ര​കാ​രം ചൈ​ന​യി​ൽ സ്ത്രീ​ക​ളേ​ക്കാ​ൾ 34.9 ദ​ശ​ല​ക്ഷം അ​ധി​ക​മാ​ണു പു​രു​ഷ​ന്മാ​ർ.

ഉ​യ​ർ​ന്ന “വ​ധു​വി​ല’​യും (വി​വാ​ഹം ക​ഴി​ക്കു​മ്പോ​ൾ വ​ധു​വി​ന് വ​ര​ൻ ന​ൽ​കേ​ണ്ടി വ​രു​ന്ന പ​ണം) പ​ര​മ്പ​രാ​ഗ​ത വി​വാ​ഹ​ത്തി​നു​ള്ള അം​ഗീ​കാ​രം കു​റ​യു​ന്ന​തു​മാ​ണ് ഗ്രാ​മീ​ണ യു​വാ​ക്ക​ൾ​ക്കു പ​ങ്കാ​ളി​ക​ളെ കി​ട്ടാ​ത്ത​തി​നു മ​റ്റൊ​രു കാ​ര​ണം.

Related posts

Leave a Comment